ഓഞ്ഞിത്തോട് സംരക്ഷണ ഉപാസനായാത്ര രണ്ടാംഘട്ടം പൂർത്തിയായി

കടുങ്ങല്ലൂർ: മുപ്പത്തടം ഒാഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതി സംഘടിപ്പിച്ച ഒാഞ്ഞിത്തോട് സംരക്ഷണ ഉപാസനായാത്രയുടെ രണ്ടാംഘട്ടവും പൂര്‍ത്തിയായി. കാരിപ്പുഴ പാലവും കലുങ്കും ഉള്‍പ്പെട്ട പ്രദേശങ്ങള്‍, മേപ്പന കടവ്, ആത്രപ്പിള്ളി കടവ്, ഒാഞ്ഞിത്തോട് മേല്‍പ്പാലത്തി​െൻറ സമീപസ്ഥലങ്ങള്‍ എന്നിവ സംഘാംഗങ്ങള്‍ സന്ദര്‍ശിച്ചു. കെ.എ. മുഹമ്മദലി, കെ.എസ്. പ്രകാശന്‍, ശ്രീമന്‍ നാരായണന്‍, എം.എം. ഉല്ലാസ് കുമാര്‍, മോഹനന്‍ പുന്നേലി, ടി.പി. രാധാകൃഷ്ണന്‍, കെ.എ. സക്കീര്‍, ടി.കെ. ഷംസു, സച്ചിദാനന്ദന്‍, കെ.എ. സദക്കത്ത്, എം. ഇസ്മയില്‍ എന്നിവര്‍ യാത്രയില്‍ സംബന്ധിച്ചു. ജനുവരി 26ന് മുപ്പത്തടം സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപംനല്‍കും. ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ സാഹിത്യകാരന്‍ സേതു, റിട്ട. ജില്ല ജഡ്ജി സുന്ദരം ഗോവിന്ദ് തുടങ്ങിയവര്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.