സമാധാന സദസ്സ്

മൂവാറ്റുപുഴ: സംസ്ഥാനത്ത് അരങ്ങേറുന്ന സി.പി.എം- ബി.ജെ.പി. അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമറ്റത്ത് നടത്തി. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.എസ്. സലിം ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് ബഷീർ, വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ, ഡി.സി.സി. ഭാരവാഹികളായ കെ.എം. പരീത്, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം, പി.എസ്.എ ലത്തീഫ്, സി.സി. ചങ്ങാലിമറ്റം, കെ.എം. പരീത്, പി.എം. അസീസ്, എസ്. മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.