നിയുക്തി 2019 ജോബ് ഫെയർ 19ന്

കളമശ്ശേരി: എംപ്ലോയ്മ​െൻറ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളെ ഉൾപ്പെടുത്തി മ െഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നാഷനൽ എംപ്ലോയ്‌മ​െൻറ് സർവിസ് എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ 19ന് കളമശ്ശേരി കൊച്ചിൻ യൂനിവേഴ്സിറ്റി കാമ്പസിലാണ് നിയുക്തി 2019 ജോബ് ഫെയർ. മേളയിൽ ഐ.ടി, സാങ്കേതിക, വിപണനമേഖലകളിലെയും, ആട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മ​െൻറ് മേഖലകളിലെയും പ്രമുഖരായ ഉദ്യോഗദായകരുടെ സാന്നിധ്യമുണ്ടാകും. പങ്കെടുക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർഥികളും www.jobfestkerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുവർക്കായി ഓറിയേൻറഷൻ ക്ലാസും ട്രെയിനിങ്ങും ജില്ല എംപ്ലോയബിലിറ്റി സ​െൻറർ മുഖേന നൽകും. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.