ഹൈദരാബാദ്: ഹിന്ദുക്കൾക്കെതിരായ പാർട്ടിയുടെ അംഗമായതിനാൽ പ്രോം ടെം സ്പീക്കർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യ ാനാവില്ലെന്ന് തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ. തെലങ്കാനയിലെ ഗോശമഹലിലെ എം.എൽ.എ ടി. രാജാ സിങ് ആണ് ഒാൾ ഇന്ത്യ മജ്ലിസെ ഇതിഹാദുൽ മുസ്ലിമീൻ നേതാവും തെലങ്കാന നിയമസഭയിലെ പ്രോ ടെം സ്പീക്കറുമായ മുംതസ് അഹ്മദ് ഖാന് മുന്നിൽ സത്യപ്രതിജ്ഞക്ക് വിസമ്മിതച്ചത്. ഖാെൻറ പാർട്ടി ഹിന്ദുവിരുദ്ധമാണെന്നാണ് രാജാ സിങ്ങിനെ ആരോപണം. വർഗീയ പ്രസംഗങ്ങൾ നടത്തിയതിനും പൊലീസ് കോൺസ്റ്റബിളിനെ മർദിച്ചതിലും കേസിലെ പ്രതികൂടിയാണ് രാജാ സിങ്. തെലങ്കാന നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്നതിെൻറ തലേദിവസം ജനുവരി 16നാണ് രാജ്ഭവനിൽ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. മുംതസ്ഖാനെ പ്രോം ടെം സ്പീക്കറായി നിയമിച്ച നടപടി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പുനഃപരിശോധിക്കണം. ഒാൾ ഇന്ത്യ മജ്ലിസെ ഇതിഹാദുൽ മുസ്ലിമീൻ ഹിന്ദുക്കൾക്ക് എതിരായി സംസാരിക്കുകയും 'വന്ദേമാതരം' പാടുകയോ 'ഭാരത് മാതാ കി ജയ്' വിളിക്കുകയോ ചെയ്യാത്ത പാർട്ടിയാണെന്നും സിങ് പറഞ്ഞു. നേരത്തേ അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞും സിങ് വിവാദത്തിൽപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.