ചെങ്ങമനാട്: പ്രളയം ബാധിച്ച ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ സേവ് ചെങ്ങമനാട് പദ്ധതിയില്‍ രണ്ടാമത്തെ വീട് നിർമാണം ആരംഭിച്ചു. അറക്കപ്പടി ജയ്ഭാരത് കോളജ് പ്രതിനിധി ഡോ. നിസാം, ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമിക്കുന്നത്. പഞ്ചായത്തിലെ 13ാം വാര്‍ഡിലെ കിഴേക്കദേശം ലക്ഷ്മി മന്ദിരത്തില്‍ വി.സി. മനോജ്കുമാറിനാണ് വീട് നിർമിക്കുന്നത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കുളവന്‍കുന്ന് കല്ലുവെട്ടിപറമ്പില്‍ നാസറിന് നിർമിച്ച ആദ്യ വീടിെൻറ നിർമാണം പൂര്‍ത്തിയായിവരുകയാണ്. രണ്ടാമത് വീടിെൻറ ശിലാസ്ഥാപനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അധ്യക്ഷത വഹിച്ചു. പദ്ധതി കോഒാഡിനേറ്ററും പഞ്ചായത്തംഗവുമായ കെ.എം. അബ്ദുല്‍ഖാദര്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗം ജയന്തി അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, പഞ്ചായത്തംഗങ്ങളായ ലത ഗംഗാധരന്‍, കെ.എം. അബ്ദുല്‍ഖാദര്‍, ജെര്‍ളി കപ്രശ്ശേരി, പി.എന്‍. സിന്ധു, മുന്‍ ജില്ല പഞ്ചായത്തംഗം എം.ജെ. ജോമി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.സി. ശിവന്‍, ഷരീഫ് തുരുത്ത്, നൗഷാദ് പാറപ്പുറം, അന്‍വര്‍ ഗാന്ധിപുരം, മജീദ് പുറയാര്‍, അല്‍അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.