കായംകുളം: ജമാഅത്തെ ഇസ്ലാമി ഏരിയ സമിതിയുടെ പ്രവർത്തനപരിധിയിൽ ഒരുകോടി രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുെമന്ന് പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ, പീപിൾസ് ഫൗണ്ടേഷൻ കൺവീനർ അഷറഫ് കാവേരി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന 80 ലക്ഷം രൂപയുടെ പദ്ധതികളുടെ പ്രഖ്യാപനം ബുധനാഴ്ച വൈകീട്ട് ആറിന് കൊറ്റുകുളങ്ങരയിൽ നടക്കുന്ന ചടങ്ങിൽ പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ നിർവഹിക്കും. പ്രളയകാലം മുതൽ ഇതുവരെ 20 ലക്ഷത്തോളം രൂപയുടെ ദുരിതാശ്വാസ സേവന പ്രവർത്തനങ്ങളാണ് നടത്തിയത്. എട്ട് പുതിയ വീടുകൾ നിർമിച്ച് നൽകുന്നതാണ് തുടർപ്രവർത്തനങ്ങളിലെ പ്രധാന പദ്ധതി. കൂടാതെ 23 വീടുകളുടെയും രണ്ട് റോഡുകളുടെയും അറ്റകുറ്റപ്പണികളും ഏറ്റെടുക്കും. 18 കുടുംബങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതിയും പാരാപ്ലീജിയ രോഗികളുടെ പുനരധിവാസം ലക്ഷ്യമാക്കി സ്വയംതൊഴിൽ യൂനിറ്റ് പ്രത്യേകമായും നടപ്പാക്കും. 21 കുടുംബങ്ങളെ തുടർചികിത്സ പദ്ധതിയിൽ ഉൾപ്പെടുത്തും. കുടിവെള്ള വിതരണ മേഖലയിൽ 100 കുടുംബങ്ങൾക്ക് ആർ.ഒ പ്ലാൻറുകൾ സ്ഥാപിക്കും. 200 വിദ്യാർഥികൾക്ക് സ്കോളർഷിപ്, 11 കുടുംബങ്ങൾക്ക് സ്ഥിരം റേഷൻ എന്നിവയും പദ്ധതിയിൽ നടപ്പാക്കും. ജമാഅത്തെ ഇസ്ലാമിയുടെ ദുരന്തനിവാരണ സേനയായ െഎ.ആർ.ഡബ്ല്യു പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്കിടയിലും തുടർന്ന് നടത്തിയ സർവേകളിലൂടെയും കണ്ടെത്തിയ അർഹരായവരെയാണ് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെടുത്തിയത്. 19ന് വൈകീട്ട് നടക്കുന്ന ചടങ്ങ് യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽഹക്കീം പാണാവള്ളി അധ്യക്ഷത വഹിക്കും. സബ് കലക്ടർ കൃഷ്ണ തേജ, പത്തിയൂർ പഞ്ചായത്ത് പ്രസിഡൻറ് വി. പ്രഭാകരൻ തുടങ്ങിയവർ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി അംഗം എ. മഹ്മൂദ്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് നസീർ ഹമീദ് എന്നിവരും പെങ്കടുത്തു. കുട, സോപ്പ് നിര്‍മാണ പരിശീലനം ചെങ്ങന്നൂര്‍: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള സംരംഭകത്വ ക്ലബിെൻറ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ നഗരസഭ കോൺഫറന്‍സ് ഹാളില്‍ കുട, സോപ്പ് നിര്‍മാണ പരിശീലനം നടത്തും. ഇതോടൊപ്പം മികച്ച സംരംഭകരുമായുള്ള ആശയ വിനിമയത്തിനുള്ള അവസരവും ലഭിക്കും. ഫോണ്‍: 9895580449.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.