മണ്ണഞ്ചേരി: അർബുദം ബാധിച്ച യുവതിയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ഞായറാഴ്ച നാട് ഒന്നിക്കും. മണ്ണഞ്ചേരി ചിയാംവ െളിയിൽ കറുകപറമ്പിൽ വാടകക്ക് താമസിക്കുന്ന അൻസറിെൻറ ഭാര്യയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിമോളാണ് (36) ഒരുവർഷമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ളത്. രോഗം തലച്ചോറിനെ ബാധിക്കാനുള്ള സാധ്യതയേറിയതോടെ ഇത് തടയാൻ 13 ലക്ഷം രൂപയുടെ കുത്തിവെപ്പ് ആവശ്യമാണ്. പെയിൻറിങ് തൊഴിലാളിയായ അൻസറിെൻറ തുച്ഛവരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. 10 മാസമായി അൻസറിന് ജോലിക്ക് പോകാൻ സാധിച്ചിട്ടില്ല. നിലവിൽ ഏഴുലക്ഷം രൂപ ചികിത്സസംബന്ധമായി ബാധ്യതയിലാണ്. ഇവരെ സഹായിക്കാൻ ഷാജി പൂവത്തിൽ ചെയർമാനും സക്കീർ ഹുസൈൻ കൺവീനറുമായ സുനിമോൾ ചികിത്സ സഹായസമിതി ഞായറാഴ്ച 11 വാർഡുകളിൽ ഏകദിന ധനസമാഹരണത്തിന് വീടുകൾതോറും കയറിയിറങ്ങും. കൂടാതെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ്, അൻസറിെൻറ പിതാവ് കെ.എം. ഷരീഫ് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് മണ്ണഞ്ചേരി ശാഖയിൽ ജോയൻറ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20850100068117. െഎ.എഫ്.എസ്.സി കോഡ്: FDRL0002085. ഫോൺ: 9847233265. ആധാരമെഴുത്ത് അസോ. ജില്ല കൺവെന്‍ഷന്‍ 18ന് മാന്നാര്‍: ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ല കൺവെന്‍ഷനും വനിത കൺവെന്‍ഷനും ഇൗ മാസം 18ന് രാവിലെ 9.30ന് മാന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ (ടി.ജെ. എബ്രഹാം നഗർ) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കൺവെൻഷൻ സജി ചെറിയാന്‍ എം.എല്‍.എയും വനിത കൺവെന്‍ഷന്‍ യു. പ്രതിഭ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പി.കെ. സുഗതന്‍ അധ്യക്ഷത വഹിക്കും. ഒ.എം. ദിനകരന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രളയ ദുരിതാശ്വാസ വിതരണം സംസ്ഥാന പ്രസിഡൻറ് കെ.ജി. ഇന്ദു കലാധരൻ നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പി.കെ. സുഗതന്‍, എം.പി. മധുസൂദനന്‍, സാംസണ്‍ വര്‍ഗീസ്, എന്‍. ആനന്ദന്‍, ശ്രീകുമാര്‍, സോമരാജന്‍, എന്‍. ഗോപി, എസ്. രാധാകൃഷ്ണന്‍, എസ്. അഭിലാഷ്, അനില്‍കുമാര്‍, പ്രമോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.