ആലപ്പുഴ: ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം നമ്പർ വേദിക്ക് മുന്നിൽ എത്തുന്നവർക്ക് വായനയുടെ മധു രം പകർന്ന് എൻ.എസ്.എസ് യൂനിറ്റ്. അക്ഷരദീപം പദ്ധതിയുടെ ഭാഗമായാണ് 'മിഴികളിലൂടെ മനസ്സിലേക്ക്' എന്ന പേരിൽ തുറന്ന വായനശാല ഒരുക്കിയത്. വായനക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മെടഞ്ഞ ഓല ഉപയോഗിച്ച് ചുവരും തടികളിൽ പണിത പുസ്തക റാക്കുമാണ് വായനശാലയുടെ പ്രത്യേകത. വായനയുടെ പ്രാധാന്യങ്ങൾ വിളിച്ചോതുന്ന സന്ദേശങ്ങളും ചുവരുകളിൽ എഴുതിയിട്ടുണ്ട്. പുസ്തകങ്ങളെല്ലാം കുട്ടികൾ തന്നെ ശേഖരിച്ചാണ് സൂക്ഷിക്കുന്നത്. കലോത്സവത്തിെൻറ ഭാഗമായി ആരംഭിച്ച വായനശാല വരും ദിവസങ്ങളിലും സ്‌കൂളിന് മുന്നിൽ പ്രവർത്തിക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തനസമയം. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബിനി ടീച്ചറാണ് വായനശാല ഒരുക്കുന്നതിൽ നിർദേശം നൽകുന്നത്. നഗരം പൊലീസ് വലയത്തിൽ - ബന്ധപ്പെടാവുന്ന നമ്പറുകൾ 1090, 100, 9447910100 ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് നഗരം പൊലീസ് വലയത്തിൽ. ഒമ്പത് മേഖലകളിലാക്കി തിരിച്ചാണ് പൊലീസിനെ വിന്യസിച്ചത്. ഡിവൈ.എസ്.പിമാരാണ് മേഖലയുടെ ചുമതല വഹിക്കുന്നത്. ഒന്നും രണ്ടും മേഖലയിൽ ദേശീയപാതയുടെ തെക്ക് ഭാഗത്തുള്ള വേദികളാണുള്ളത്. മൂന്നിൽ നോർത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വേദികളും നാലിൽ ട്രാഫിക്, പാർക്കിങ്ങും ഉൾപ്പെടുന്നു. അഞ്ചാം മേഖലയിൽ താമസം, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, ആറിൽ ക്രമസമാധാനം, ഏഴിൽ വി.ഐ.പി സുരക്ഷ, ഇൻറലിജൻസ് വിഭാഗം, എട്ടിൽ പ്രത്യേക കൺട്രോൾ റൂം, ഒമ്പതിൽ പൊതുവിഭാഗം എന്നിങ്ങനെയാണ് ജോലി വിഭജനം. ഡിവൈ.എസ്.പിമാരായ കെ. സജീവ്, വി. അനീഷ്, എ.ജി. ലാൽ, എ. നസീം, ആർ. ബിനു, പി.വി. ബേബി, സി.ഐ. സദൻ എന്നിവരാണ് ചുമതല വഹിക്കുന്നത്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എല്ലാത്തിനും മേൽേനാട്ടമായി സജീവമായി രംഗത്തുണ്ട്. 1200 പൊലീസുകാർ, 600 സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുമാർ, സ്പെഷൽ പൊലീസ് ടീം എന്നിവരെയാണ് വിന്യസിച്ചത്. 100 ബൈക്ക് പട്രോളിങ് സംഘവും 60 മൊബൈൽ പട്രോളിങ് സംഘവും 24 മണിക്കൂറും നഗരത്തിലുണ്ടാകും. കായൽ, കടൽ സൗന്ദര്യം നുകരാൻ എത്തുന്ന വിദ്യാർഥികളുടെ സുരക്ഷക്കായി ലൈഫ് ഗാർഡുകൾ, മുങ്ങൽ വിദഗ്ധർ എന്നിവരെയും നിയോഗിച്ചു. വനിതകളുടെ സുരക്ഷക്കായി പിങ്ക് പൊലീസ് സംഘവും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.