യൂത്ത് കോൺഗ്രസ് കൗൺസിലറെ കൈയേറ്റം ചെയ്തതായി പരാതി

പിറവം: നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവ് മായ ബിബിൻ ജോസിനെതിരെ ൈകയേറ്റമുണ്ടായതായി പരാതി. കൗൺസിൽ യോഗത്തിനുശേഷം പുറത്തേക്കുവരാൻ തുടങ്ങിയ നഗരസഭ കൗൺസിലറെ നഗരസഭ ഓഫിസിനുള്ളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്തതായി നേതാക്കളുമായ അരുൺ കല്ലറക്കൽ, മെബിൻ ബേബി എന്നിവർ ആരോപിച്ചു. ഡി.വൈ.എഫ്.ഐ രാഷട്രീയ എതിരാളികളെ മർദിച്ച് ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്നതായി യൂത്ത്കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പിറവത്തി​െൻറ സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്ന നടപടികളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ നടത്തിവരുന്നത്. ഭരണത്തി​െൻറ തണലിൽ ഗുണ്ടകൾ അഴിഞ്ഞാടുകാണ്. പൊലീസുപോലും നിഷ്ക്രിയരായി നോക്കിനിൽക്കുന്നു. നഗരസഭ ഓഫിസിൽ ഗുണ്ടായിസം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.