എന്‍.ആര്‍.ഇ.ജി ഫെഡറേഷന്‍ ധര്‍ണ

മൂവാറ്റുപുഴ: എന്‍.ആര്‍.ഇ.ജി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) പോത്താനിക്കാട് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ പോത്താനിക്കാട ് ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തൊഴില്‍ സമയം ഒൻപ് മുതല്‍ നാല് വരെയാക്കുക, വേതനം 500 രൂപയാക്കുക, കാര്‍ഷിക മേഖലയെ പൂര്‍ണമായും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തുക, തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, കുടിശ്ശിഖയുള്ള കൂലി ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. എ.ഐ.ടി.യു.സി ജില്ല ജോയൻറ് സെക്രട്ടറി കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.ഇ.ജി ഫെഡറേഷന്‍ യൂനിറ്റ് പ്രസിഡൻറ് തങ്കമ്മ കുറുമ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം വിന്‍സന്‍ ഇല്ലിക്കല്‍, മേരി തോമസ്, പ്രിയ എല്‍ദോസ്, ഗീത ശശികുമാര്‍, അന്നക്കുട്ടി മത്തായി, പി.വി. ഐസക്, എല്‍ദോസ് മുകളേല്‍, ജയിംസ് സ്‌കറിയ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.