എ.പി.ജെ അബ്​ദുൽ കലാം അനുസ്മരണ പ്രഭാഷണം

മൂവാറ്റുപുഴ: ഡോ. എ.പി.ജെ അബ്ദുല്‍ കലാമി​െൻറ ജീവിത ദര്‍ശനങ്ങള്‍ ഉള്‍കൊണ്ട് വിദ്യാര്‍ഥികള്‍ സ്വന്തം കഴിവുകള്‍ ത ിരിച്ചറിഞ്ഞ് ക്രിയാത്മക ചിന്തകളിലൂടെ പഠനം നടത്തണമെന്ന് ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫ. സി. വിജയന്‍ പറഞ്ഞു. മൂവാറ്റുപുഴ നിര്‍മല കോളജില്‍ 'ശാസ്ത്രചിന്തയുടെ സാഹസികതകള്‍' എന്ന വിഷയത്തില്‍ ഡോ. എ.പി.ജെ അബ്ദുൽകലാം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ബര്‍സാര്‍ ഫ്രാന്‍സിസ് കണ്ണാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് മാത്യൂ, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ടി. ജോര്‍ജ് ജെയിംസ്, കെമിസ്ട്രി വിഭാഗം മേധാവി പ്രഫ. ഫിലിപ്പ് അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.