ലഹരിവിമോചന ചികിത്സകേന്ദ്രത്തിെൻറ പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് കമീഷണർ വിലയിരുത്തി

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ലഹരിവിമോചന ചികിത്സ കേന്ദ്രത്തി​െൻറ പ്രവര്‍ത്ത നങ്ങള്‍ വിലയിരുത്താന്‍ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് എത്തി. എക്സൈസ് വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ സംസ്ഥാന ലഹരിവര്‍ജന മിഷൻ 'വിമുക്തി'യുമായി ചേര്‍ന്നാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് ലഹരിവിമോചന ചികിത്സകേന്ദ്രം ആരംഭിക്കുന്നത്. വിമുക്തിയും എക്സൈസ് വകുപ്പും സംയുക്തമായി എല്ലാ ജില്ലകളിലും ജില്ല-താലൂക്ക് ആശുപത്രികളോടനുബന്ധിച്ച് ലഹരിവര്‍ജന ക്ലിനിക്കുകള്‍ തുറക്കുന്നതി​െൻറ ഭാഗമായാണ് എറണാകുളം ജില്ലക്ക് അനുവദിച്ച കേന്ദ്രം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജനറൽ ആശുപത്രിയിലെ പേവാര്‍ഡ് കോംപ്ലക്‌സില്‍ 10 രോഗികളെ കിടത്തിച്ചികിത്സിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചികിത്സകേന്ദ്രത്തില്‍ ഒാരോ സൈക്യാട്രിക് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സ്റ്റാഫ് നഴ്സുമാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാകും. എന്‍ഫോഴ്സ്മ​െൻറ് പ്രവര്‍ത്തനങ്ങളും ബോധവത്കരണ യജ്ഞങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പമാണ് പുതിയ സംരംഭത്തിനും എക്‌സൈസ് വകുപ്പ് തുടക്കമിടുന്നത്. കമീഷണറോടൊപ്പം നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, എക്‌സൈസ് ജോയൻറ് കമീഷണര്‍ എന്‍.എസ്. സലീം, ഡെപ്യൂട്ടി കമീഷണര്‍ ടി.എ. അശോക്കുമാര്‍, മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്‍, എസ്.ഐ കെ.എ. ഫൈസല്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ രാജി ദിലീപ്, കൗണ്‍സിലര്‍മാരായ കെ.ജെ. സേവ്യര്‍, ബിനീഷ്കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.