സമന്വയ വിദ്യാഭ്യാസത്തിന് പ്രസക്തിയേറി -കോഴിക്കോട് വലിയ ഖാസി

ആലുവ: സമന്വയ വിദ്യാഭ്യാസത്തിന് പ്രസക്തി ഏറിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. ആലുവ കോമ്പാറ ബീവി ഖദീജ വഫിയ്യ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജി​െൻറ അഞ്ചാംവാർഷിക പ്രഖ്യാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയവും ബൗദ്ധികവുമായ വിദ്യാഭ്യാസം നൽകുന്നതിൽ ഉത്തമ മാതൃകയാണ് വാഫി, വഫിയ്യ സ്‌ഥാപനങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖുർആൻ പണ്ഡിതൻ പൊന്നുരുന്നി കുഞ്ഞഹമ്മദ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എ. സ്വാദിഖ് സ്വാഗതം പറഞ്ഞു. എം.എം. അബൂബക്കർ ഫൈസി കങ്ങരപ്പടി ആമുഖ പ്രഭാഷണം നടത്തി. കെ.ടി. അബ്‌ദുല്ല മൗലവി, ഹുസൈൻ, സെയ്ദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. നിരീക്ഷണ കാമറ സ്‌ഥാപിച്ചു ആലുവ: പെരിയാർവാലി റെസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ പെരിയാർവാലി കനാൽ റോഡ് ബൈലൈൻ രണ്ടിൽ നിരീക്ഷണ കാമറ സ്‌ഥാപിച്ചു. ആലുവ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ ഉദ്ഘാടനം ചെയ്തു. പെരിയാർവാലി റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.എ. ജോയ്ക്കുട്ടി അധ്യക്ഷത വഹിച്ചു. ഷാജിമോൻ സ്വാഗതം പറഞ്ഞു. എഡ്രാക് ആലുവ താലൂക്ക് സെക്രട്ടറി ജയപ്രകാശ്, കാമറ സ്പോൺസർ ചെയ്ത പി.വി. സ്കറിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.