ആലപ്പുഴ: കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫിസിന് മുന്നിൽ ലോട്ടറി ടിക്കറ്റുകൾ കത്തിച്ച് പ്രതിഷേധിച്ചു. അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിനനുസരിച്ച് സമ്മാനങ്ങളുടെ എണ്ണം കൂട്ടുക, അപ്രതീക്ഷിത ഹർത്താൽ മൂലം ലോട്ടറി തൊഴിലാളികൾക്ക് ഉണ്ടാകുന്ന അധിക സാമ്പത്തികബാധ്യത ഒഴിവാക്കാൻ അന്നേദിവസത്തെ നറുക്കെടുപ്പ് മറ്റു ദിവസങ്ങളിലേക്ക് മാറ്റിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. െഎ.എൻ.ടി.യു.സി ദേശീയ പ്രവർത്തകസമിതി അംഗം പി.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. എൻ. പൊടിയൻ, സത്യൻ തുറവൂർ, രേഖ കായംകുളം, കെ.ആർ. രൂപേഷ്, കണ്ണൻ ഇല്ലിക്കൽ, കെ.കെ. സുരേന്ദ്രൻ, നാസർ മുഹമ്മ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.