കൊച്ചി: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തോടനുബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫിസ് വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിെൻറ ഫലംപ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി, കോളജ് വിഭാഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ തേവര സേക്രഡ് ഹാർട്ട് കോളജിലെ അഞ്ജലി രാജൻ ഒന്നാംസ്ഥാനവും പിറവം ബി.പി.സി കോളജിലെ സി.ആർ. അശ്വിനികുമാർ രണ്ടാംസ്ഥാനവും എറണാകുളം സെൻറ് തെരേസാസ് കോളജിലെ എം. നികിത മൂന്നാംസ്ഥാനവും നേടി. യുപി-ഹൈസ്കൂൾ വിഭാഗത്തിൽ കച്ചേരിപ്പടി സെൻറ് ആൻറണീസ് ഹൈസ്കൂളിലെ എൻ. ശുഭ ഒന്നാംസ്ഥാനവും അപർണ മനീഷ് രണ്ടാംസ്ഥാനവും നേടി. പൂത്തോട്ട കെ.പി.എം വി.എച്ച്.എസ്.എസിലെ അഭിരാമി ബിജുവിനാണ് മൂന്നാംസ്ഥാനം. വനിതകൾക്ക് തെങ്ങുകയറ്റ പരിശീലനം നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ പഞ്ചായത്തിലെ 40 വനിതകൾക്ക് യന്ത്രവത്കൃത തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി. ആറ് പഞ്ചായത്തുകളിൽനിന്ന് 40പേർ പങ്കെടുത്തു. പരിശീലനത്തിനുശേഷം ബ്ലോക്കിൽനിന്ന് സൗജന്യമായി തെങ്ങുകയറ്റ യന്ത്രം നൽകും. രണ്ടുപേർക്ക് ഒരെണ്ണം എന്ന രീതിയിലായിരിക്കും നൽകുക. വടക്കാഞ്ചേരിയിൽനിന്നുള്ള ഗ്രീൻ ആർമി അംഗങ്ങളായ ഉദയ, വാസന്തി എന്നിവരാണ് നേതൃത്വം നൽകുന്നത്. കിണർ റീചാർജിങ്ങിലും ഇവർ പരിശീലനം നൽകും. തെങ്ങുകയറ്റ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി.ബി. ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖര വാര്യർ, ജി.ഒ. ലളിതാംബിക, പ്രസന്ന ബാലകൃഷ്ണൻ, ഇബ്രാഹീംകുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.