കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് ശ്രമിക്കുന്നത്​ രണ്ടാം വിമോചന സമരത്തിന്​ -പന്ന്യൻ

കൊച്ചി: രണ്ടാം വിമോചനസമരം നടത്തി കേരളത്തിലെ മതനിരപേക്ഷ മുന്നണിയെ അട്ടിമറിക്കാനാണ് കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് സി.പി.െഎ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗം ഇത്തരത്തിലെ സമരാഹ്വാനമായിരുന്നു. എറണാകുളത്തു എ.െഎ.വൈ.എഫ് നടത്തിയ നവോത്ഥാന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തി​െൻറ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം കേരളത്തിലെ മതനിരപേക്ഷ സമൂഹം അനുവദിക്കില്ലെന്നും പന്ന്യൻ പറഞ്ഞു. ശബരിമല സമരത്തിൽ കൊടിയില്ലാതെ ബി.ജെ.പിക്കൊപ്പം സമരത്തിനുപോയ കോൺഗ്രസുകാർ പലരും മടങ്ങിവന്നത് കാവിക്കൊടിയുമായാണ്. എ.െഎ.വൈ.എഫ് ജില്ല പ്രസിഡൻറ് മനോജ് ജി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസമിതി അംഗം എസ്. ശ്രീകുമാരി അസി. സെക്രട്ടറി കെ.എൻ. സുഗതൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.പി. രാധാകൃഷ്ണൻ, എ.െഎ.വൈ.എഫ് ജില്ല സെക്രട്ടറി എൻ. അരുൺ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.