ചേർത്തല: ആഘോഷങ്ങളെല്ലാം ഒഴിവാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ 82ാം പിറന്നാൾ. രാവിലെ മുതൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഫോണിൽ ആശംസ നേർന്നു. വിദേശ രാജ്യങ്ങളിൽനിന്ന് നിരവധിപേർ ആശംസയുമായി വിളിച്ചു. എസ്.എൻ.ഡി.പി യോഗത്തിെൻറയും എസ്.എൻ ട്രസ്റ്റിെൻറയും ഭാരവാഹികൾ, വിവിധ യൂനിയനുകളിലെ നേതാക്കൾ, ശാഖാപ്രവർത്തകർ തുടങ്ങിയവർ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി പ്രിയനേതാവിന് ആശംസ നേർന്നു. കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹികൾ, സ്കൂൾ ജീവനക്കാർ, ആർ.ഡി.സി ഭാരവാഹികൾ, വിവിധ എസ്.എൻ കോളജുകളിലെ ജീവനക്കാർ തുടങ്ങിയവരുടെ നീണ്ടനിരതന്നെ ആശംസകളുമായി എത്തിയിരുന്നു. പ്രളയ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ പൂർണമായും ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു പിറന്നാൾ ചടങ്ങുകൾ. രാവിലെ 11ഒാടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും എസ്.എൻ.ഡി.പി യോഗം നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഭാര്യ പ്രീതി നടേശനൊപ്പം പിറന്നാൾ കേക്ക് മുറിച്ചു. മകൻ തുഷാർ, മകൾ വന്ദന, മരുമക്കളായ ആശ, ശ്രീകുമാർ എന്നിവരും പങ്കെടുത്തു. വർഷങ്ങളായി വെള്ളാപ്പള്ളിയുടെ ജന്മദിനത്തിന് കുട്ടനാട് കണ്ണാടി സ്വദേശി പി.ജെ. മാത്യുവാണ് കേക്ക് എത്തിക്കുന്നത്. ഇത്തവണയും അദ്ദേഹം പതിവ് മുടക്കിയില്ല. ആെരയും ക്ഷണിച്ചിരുന്നില്ലെങ്കിലും ചടങ്ങിൽ എത്തിയ മുഴുവൻ പേർക്കും പിറന്നാൾ സദ്യയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.