കൊച്ചി: ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളും ഏറ്റെടുത്ത് പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വാടകക്ക് നല്‍കണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം വീടുകളും ഫ്ലാറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായും ഇവ സർക്കാർ ഏറ്റെടുത്ത് അടിയന്തര പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ സമിതി സെക്രട്ടറി പി.ആര്‍. ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ നടപടി. പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണത്തിന് പാറയും മണലും മറ്റു നിര്‍മാണ സാമഗ്രികളും പരിധിയിലേറെ വേണ്ടിവരുമെന്ന് ഹരജിയിൽ പറയുന്നു. ഇത് കൂടുതൽ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് സര്‍ക്കാറിന് അറിയിപ്പ് നല്‍കുന്നതില്‍ ഡാം സേഫ്റ്റി അതോറിറ്റിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ, കേരളത്തിലെ ഡാമുകള്‍ സുരക്ഷിതമാണോ, മനുഷ്യരുടെ പ്രകൃതിയിലെ ഇടപെടലുകള്‍ ദുരന്തത്തിന് കാരണമായിട്ടുണ്ടോ, ദുരിതാശ്വാസത്തിന് കൊണ്ടുവന്ന വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണം. ഇതോടൊപ്പം പ്രളയത്തിെൻറ കാരണവും പ്രത്യാഘാതവും കണ്ടെത്താനും അന്വേഷണം നടക്കണമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.