കൊച്ചി: പ്രളയക്കെടുതിക്ക് ശേഷം മലബാറിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിനിലും കൊല്ലം ജില്ലയിലെ മണ്‍റോതുരുത്തിലും ഉള്‍നാടന്‍ ജലാശയ മത്സ്യങ്ങളില്‍ വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടുള്ളതിനാള്‍ മത്സ്യകര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല അറിയിച്ചു. മത്സ്യങ്ങളുടെ ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റിവ് സിഡ്രോം (ഇ.വി.എസ്) എന്ന ഫംഗസ് രോഗമാണ് പടരുന്നതെന്ന് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പ്രധാനമായും കണമ്പ്, മാലാൻ, തിരുത, കരിമീന്‍ എന്നീ മത്സ്യങ്ങളെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് അനിമല്‍ ഹെല്‍ത്ത് ലബോറട്ടറി മേധാവി ഡോ. ദേവിക പിള്ള പറഞ്ഞു. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തിെൻറ പല ഭാഗങ്ങളില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ രോഗം കനത്ത നാശം വിതച്ചിട്ടുള്ളത് മണ്‍റോ തുരുത്തിലും പരിസരങ്ങളിലും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രളയജലം ഉയര്‍ന്ന തോതില്‍ കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണ് ഫംഗസ് രോഗം പടരാന്‍ കാരണം. രോഗം പടരുന്നത് തടയാനായി മത്സ്യകര്‍ഷകര്‍ കുളങ്ങളില്‍ കുമ്മായം ഇട്ട് പി.എച്ച് ലെവല്‍ ഉയര്‍ത്തണം. തുടര്‍ന്ന് അഗ്രി ലൈമോ ഡോളമെറ്റോ ഒരേക്കറിന് 10 കിലോ എന്ന തോതില്‍ 250 ഗ്രാം പോട്ടാസ്യം പെര്‍മാഗനേറ്റും ചേര്‍ത്ത് 10 ദിവസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ പ്രയോഗിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ഡിപ്പാര്ട്മെൻറുമായി ബന്ധപ്പെടണം. ഫോണ്‍: 94461 11033.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.