പള്ളാത്തുരുത്തി കാട്ടില്‍ച്ചിറ കോളനി നിവാസികള്‍ വീണ്ടും ക്യാമ്പിൽ

കുട്ടനാട്: പ്രളയത്തിനുശേഷം തിരിച്ചെത്തിയപ്പോൾ വീട്ടില്‍ താമസിക്കാന്‍ കഴിയാതെ പള്ളാത്തുരുത്തി കാട്ടിൽച്ചിറ കോളനി നിവാസികൾ ക്യാമ്പിലേക്ക് മടങ്ങി. കൈനകരി 12ാം വാര്‍ഡ് കാട്ടില്‍ച്ചിറ കോളനിയിലാണ് ഈ ദുരവസ്ഥ. അരക്കൊപ്പമുള്ള വെള്ളക്കെട്ടും ഭക്ഷണവുമില്ലാത്തതാണ് പ്രധാന പ്രശ്‌നം. പാടശേഖരത്തിലെ പമ്പിങ് അപാകതയാണ് വെള്ളക്കെട്ട് ഒഴിയാത്തതിന് കാരണം. കാട്ടില്‍ച്ചിറ കോളനിയിലെ 48 കുടുംബങ്ങള്‍ക്കാണ് ഈ ഗതി. ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്തതും ശൗചാലയങ്ങളിലെ വെള്ളക്കെട്ടുമാണ് ഇവരെ ക്യാമ്പിലേക്ക് തിരിച്ച് അയച്ചത്. എ.സി റോഡിന് സമീപം നഗരവുമായി ബന്ധപ്പെട്ട് കിടക്കുന്ന കൈനകരിയിലെ പ്രദേശമായതിനാല്‍ യാതൊരുവിധ സഹായവും ഇവിടെയുള്ളവര്‍ക്ക് ലഭിക്കുന്നില്ല. വെള്ളം വറ്റിച്ച് ശൗചാലയങ്ങള്‍ അടിയന്തരമായി വൃത്തിയാക്കണമെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വാങ്ങി എന്ന് വീട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന ആശങ്കയിലാണിവര്‍. പാടശേഖരത്തെ വെള്ളം വറ്റിച്ച് അടുത്ത കൃഷി ആരംഭിച്ചാലേ ഇവര്‍ക്ക് തൊഴിലും ലഭിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.