ആന്ധ്രയിൽനിന്ന്​ സഹായവുമായി ഡോക്ടർ

പറവൂർ: ചേന്ദമംഗലത്തെ പ്രളയബാധിതർക്ക് രംഗത്ത്. ഡോ. എം.ജെ. നായിഡുവും സഹോദരൻ ഹരിഹര നായിഡുവുമാണ് നാലര ടൺ അരിയുമായി എത്തിയത്. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസിനെ സമീപിച്ച ഇവരെ പ്രവർത്തകർെക്കാപ്പം ചേന്ദമംഗലത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. രാജൻ, എം.എൻ. ബാലചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ടി.ജി. വിജയൻ, വൈസ് പ്രസിഡൻറ് എം.ബി. മനോഹരൻ, സെക്രട്ടറി വി.വി. ബാലകൃഷ്ണൻ, യുവമോർച്ച ജില്ല സെക്രട്ടറി കെ.ആർ. നിർമൽ, ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.കെ. രാമു, വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി.എൻ. വിത്സൻ എന്നിവരുടെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.