റോഡ്​ പുനരുദ്ധാരണത്തിന്​ 13.5 കോടിയുടെ അംഗീകാരം

ചെങ്ങന്നൂർ: മണ്ഡല മകരവിളക്ക് കാലയളവിനുമുമ്പ് ചെങ്ങന്നൂരിലെ പ്രധാനപ്പെട്ട റോഡുകളുടെ പുനരുദ്ധാരണത്തിന് 13.5 കോടിയുടെ മരാമത്ത് ജോലികൾക്ക് അംഗീകാരം ലഭിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. എം.കെ റോഡിൽ കൊല്ലകടവ് മുതൽ പുലിയൂർ വരെയുള്ള ഭാഗത്ത് ഓടകളുടെ നിർമാണം, ഇൻറർലോക്ക് പാകൽ, ഇടമുറി പാലം വീതികൂട്ടൽ, എം.കെ റോഡിൽ പുലിയൂർ മുതൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഓടകളുടെ നിർമാണം, ഇൻറർലോക്ക് പാകൽ, കൈവരി സ്ഥാപിക്കൽ, എം.കെ റോഡിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ മുതൽ ഐക്കാട് പാലം വരെയുള്ള ഭാഗത്ത് ഓടകളുടെ നിർമാണം, ഇൻറർലോക്ക് പാകൽ, കൈവരി സ്ഥാപിക്കൽ, ശബരിമല വില്ലേജ് റോഡ്, ഗുരു ചെങ്ങന്നൂർ റോഡ് ബി.എം ബി.സി ഉപയോഗിച്ച് പുനർനിർമാണം, കിഴക്കേനടയിലും പടിഞ്ഞാറേ നടയിലേക്കുള്ള റോഡി​െൻറ വശങ്ങളിലും ഇൻറർലോക്ക് പാകൽ, ടെമ്പിൾ റോഡ് ചെങ്ങന്നൂർ ബി.എം ബി.സി ഉപയോഗിച്ച് പുനർനിർമാണം, ഇൻറർലോക്ക് പാകൽ, പേരിശ്ശേരി ചെറിയനാട് റോഡ് ബി.എം ബി.സി ഉപയോഗിച്ചുള്ള പുനർനിർമാണം (അത്തലക്കടവ് മുതൽ ഓട്ടാപ്പീസ് വരെ), മുളക്കുഴ പുത്തൻകാവ് റോഡ് ബി.എം ബി.സി ഉപയോഗിച്ച് പുനർനിർമാണം, ഇൻറർലോക്ക് പാകൽ, ചെങ്ങന്നൂർ ജങ്ഷൻ പുനരുദ്ധാരണം (നന്ദാവനം ജങ്ഷൻ എം.കെ റോഡ് ഭാഗം റോഡ് ബി.എം ബി.സി ഉപയോഗിച്ച് പുനർനിർമാണം, ഇൻറർലോക്ക് പാകൽ), കരയോഗം റോഡ് ബി.എം ബി.സി ഉപയോഗിച്ച് പുനർനിർമാണം, തുരുത്തിമേൽ എസ്.എൻ കോളജ് നെടുവരംകോട് റോഡ് ബി.എം ബി.സി ഉപയോഗിച്ച് പുനർനിർമാണം എന്നിവയാണ് അനുവദിച്ച പ്രവൃത്തികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.