നവകേരളത്തിന്​ ലക്ഷദ്വീപിെൻറ സ്നേഹസ്പർശം

കൊച്ചി: പ്രളയദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തി​െൻറ ശ്രമങ്ങൾക്ക് ലക്ഷദ്വീപി​െൻറ സ്നേഹസ്പർശം. ദ്വീപിലെ ആദ്യ ഉദ്യോഗസ്ഥ സംഘടനയായ ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് അംഗങ്ങൾ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലും സംഘടന പങ്കാളിയാകും. പരിഷത്തി​െൻറ എ മുതൽ സി വരെയുള്ള അംഗങ്ങളാണ് ഒരുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. കൊച്ചി, കോഴിക്കോട് ജില്ലകളിലെ പരിഷത്ത് യൂനിറ്റുകളോടാണ് ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ നിർദേശം നൽകിയിരിക്കുന്നത്. നേരത്തേ, കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ഉൾപ്പെടെ പരിഷത്തി​െൻറ നേതൃത്വത്തിൽ ലക്ഷദ്വീപിൽനിന്ന് കയറ്റി അയച്ചിരുന്നു. കേരളത്തിനൊപ്പം നിൽക്കേണ്ടത് ലക്ഷദ്വീപി​െൻറ കടമയാണെന്ന് പരിഷത്ത് അധ്യക്ഷൻ പി. അബ്്ദുൽ ജബ്ബാർ പറഞ്ഞു. പെറ്റമ്മയെപ്പോലെ ദ്വീപുകാർ എന്തിനും ഏതിനും ആശ്രയിക്കുന്ന കേരളത്തോട് ദ്വീപ് ജനതക്ക് വളരെ കടപ്പാടുണ്ട്. ദ്വീപിൽനിന്നുള്ള വിദ്യാർഥികൾ, സംരംഭകർ, കച്ചവടക്കാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ നിരവധിപ്പേർ കേരളത്തിലുണ്ട്. വിവാഹത്തിലൂടെ ബന്ധുക്കളായവരും അനേകരാണ്. പ്രളയദുരന്തത്തിൽ ദ്വീപുകാർ വളരെ വേദനിച്ചു. ഈ സാഹചര്യത്തിൽ കേരളത്തി​െൻറ പുനർനിർമാണ പ്രക്രിയയിലുൾപ്പെടെ സജീവ സാന്നിധ്യമാകാൻ പരിഷത്ത് സന്നദ്ധമാണെന്നും അബ്്ദുൽ ജബ്ബാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.