കൊച്ചി: ധാർമികതയിലൂന്നി നിയമസേവനം നടത്തിയ മനുഷ്യസ്‌നേഹിയായിരുന്നു അഡ്വ. പുളിക്കൂല്‍ അബൂബക്കറെന്ന് ജസ്റ്റിസ് ഷാജി പി. ചാലി അഭിപ്രായപ്പെട്ടു. അഭിഭാഷക വേദിയായ 'ജസ്റ്റിഷ്യ' എറണാകുളം ബാര്‍ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനയത്തിെൻറ ആള്‍രൂപമായിരുന്നു അദ്ദേഹം. മനുഷ്യാവകാശ സംരക്ഷണത്തിന് നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിഷ്യ പ്രസിഡൻറ് അഡ്വ. ഫൈസല്‍ പി. മുക്കം അധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി അനുസ്മരണ പ്രഭാഷണം നടത്തി. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസഫലി, അഡ്വ. വി.കെ. ബീരാൻ, കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍, ജസ്റ്റിഷ്യ ഉപദേശകസമിതി അംഗം ടി.കെ. ഹുസൈന്‍, ഷഹരിയാര്‍ ബക്കര്‍, ഖാലിദ് മാലിപ്പുറം എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സഹീര്‍ സ്വാഗതവും ജസ്റ്റിഷ്യ ജോ. സെക്രട്ടറി അനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.