ദോഹ: കുപ്പിക്കുള്ളിലെ ഭൂതം കണക്കെ അഖിലാണ്ഡ കാര്യങ്ങളെല്ലാം ചെയ്യുകയൊന്നുമില്ലെങ്കിലും മനുഷ്യരുടെ ജോലികൾ നിർവഹിക്കാൻ കഴിയുന്ന രൂപത്തിൽ റോബോട്ടിക് സാേങ്കതികവിദ്യ ലോകത്ത് വൻമാറ്റങ്ങൾ ഉണ്ടാക്കുകയാണ്. ഇൗ മേഖലയിലെ അറിവുകൾ എല്ലാവർക്കും എത്തിക്കുകയെന്ന ലക്ഷ്യവുമായി കേരളത്തിൽ ഒരു ക്ലബുണ്ട്. എറണാകുളം കാക്കനാട്ട് പ്രവർത്തിക്കുന്ന കൊച്ചി റോബോട്ടിക് ക്ലബ്. കാക്കനാട് വാഴക്കാല മൂലയിൽ വീട്ടിൽ അസീം ഹുസൈൻ, ആലുവ സ്വദേശി നാനിഷ് അലി, എറണാകുളം സ്വദേശി ഇജാസ് ആസാദ്, നാദാപുരം സ്വദേശി ഷജീം മുഹമ്മദ് എന്നിവരാണ് ഇതിനുപിന്നിൽ. 2016ൽ രൂപവത്കരിച്ച ഖത്തർ റോബോട്ടിക് ക്ലബും (ക്യു.ആർ.സി) ഇവരുടെ നേതൃത്വത്തിലാണ്. ഖത്തർ നാഷനൽ റിസർച് ഫണ്ട് (ക്യു.എൻ.ആർ.എഫ്), ഖത്തർ ഫൗണ്ടേഷൻ, ഖത്തർ യൂനിവേഴ്സിറ്റി എന്നിവയുടെ പിന്തുണയോടെയാണ് പ്രവർത്തനം. വിദേശികളടക്കം നിരവധി വിദ്യാർഥികൾ റോബോട്ടിക് ബാലപാഠങ്ങൾ ഇവിടെ അഭ്യസിക്കുന്നു. വിദ്യാർഥികൾക്കും യുവാക്കൾക്കും റോബോട്ടിക് സാേങ്കതികവിദ്യയിൽ ആദ്യചുവടുറപ്പിക്കാൻ ശിൽപശാലകളും ക്ലാസുകളും സഹായകമാണ്. റോബോട്ടുകളിൽ എങ്ങനെയാണ് ഹാർഡ്വെയറുകൾ, സെൻസറുകൾ, ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്, ഇവ എങ്ങെനയാണ് സംവിധാനിക്കുന്നത്, എങ്ങെനയാണ് ഇവയെ പുറത്തുനിന്ന് നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ലളിതമായി പഠിപ്പിക്കും. െഎപാഡിെൻറയോ ടാബ്ലറ്റിെൻറയോ ആപ്ലിക്കേഷനുകൾകൊണ്ട് കുട്ടികൾ റോബോട്ടുകളുടെ പ്രോഗ്രാമുകൾ രൂപപ്പെടുത്തും. ചലനം, വെളിച്ചം, ശബ്ദം, യന്ത്രങ്ങളുടെ നിർമിതി, മെക്കാനിക്സ് എന്നിവയിൽ വിവിധ പരീക്ഷണങ്ങളുമുണ്ട്. റോബോട്ടിക്സ്, പ്രോഗ്രാമിങ്, ബേസിക് ഇലക്ട്രോണിക്സ്, മൈക്രോ കൺട്രോളർ, സെൻസറുകൾ, ഒാേട്ടാമേഷൻ തുടങ്ങിയവ കുട്ടികൾ സ്വായത്തമാക്കും. പതിയെ കുട്ടികളാൽ ചെറിയ ചെറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിറവിയെടുക്കും. അവ ചിലപ്പോൾ കൈകാലുകൾ ഉള്ള തനി റോബോട്ടുകൾ ആകാം, കളിക്കോപ്പുകളാകാം, പറക്കുന്ന ചെറുവിമാനങ്ങളാകാം, ഒാടുന്ന ബൈക്കുകളുമാകാം... യഥാർഥ റോബോട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അടങ്ങിയ പഠനോപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും നൽകും. പള്ളിക്കൂടത്തിലൊന്നും പോകാത്ത വിദ്വാന്മാർക്കും സയൻസിനോട് താൽപര്യമുണ്ടെങ്കിൽ ഒരു ശ്രമം നടത്തുകയുമാകാം. റോബോട്ടിക് മേഖലയിൽ അറിവുള്ളവർക്ക് നിരവധി തൊഴിലവസരങ്ങൾ ലോകത്തെങ്ങും ഉണ്ടെന്നും എന്നാൽ നിലവിൽ ഇന്ത്യയിൽ റോബോട്ടിക്സിൽ ബിരുദ കോഴ്സുകൾ ഇല്ലെന്നും അസീം പറയുന്നു. കൊച്ചി രാജഗിരി എൻജിനീയറിങ് കോളജിൽനിന്ന് ഇൻസ്ട്രുമെേൻറഷൻ ആൻഡ് ഇലക്ട്രോണിക്സിൽ ബി.ടെക്കും യു.കെയിലെ ന്യൂ കാസിൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഒാേട്ടാമേഷൻ ആൻഡ് കൺട്രോളിൽ പി.ജിയും നേടിയാണ് അസീം ഹുസൈൻ ഈ രംഗത്തെത്തുന്നത്. പിന്നെ ഖത്തർ ഫൗണ്ടേഷനിൽ നാലരവർഷത്തോളം റോബോട്ടിക്‌സും ഓട്ടോമേഷനുമായി ബന്ധപ്പെട്ട േപ്രാജക്ടുകളിൽ തിളങ്ങി. പരിസ്ഥിതിമാറ്റം കൃത്യമായി നിരീക്ഷിക്കാനുള്ള റോബോട്ടിക് ബോട്ടിെൻറ രൂപകൽപനയിൽ നിർണായക പങ്കുവഹിച്ചു. ബിരുദത്തിനുശേഷം റോബോട്ടിക്സ് കോഴ്സുകളോ പി.ജിയോ പഠിക്കാം. എന്നാൽ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, മെക്കാനിക്കൽ അല്ലെങ്കിൽ മെക്കട്രോണിക്സ് എന്നിവയിൽ താൽപര്യമുള്ളവർക്കോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കോ റോബോട്ടിക്സ് മേഖല െതരഞ്ഞെടുക്കുകയും ചെയ്യാം. 'ജൂനിയർ സയൻറിസ്റ്റ് ക്ലബ്' എന്ന പേരിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും ക്ലബുകൾ ഉടൻ ജന്മമെടുക്കും. http://qatarroboticsclub.com എന്നതാണ് ക്ലബിെൻറ വെബ്സൈറ്റ്. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും എത്തുന്നവർക്ക് ചായ തയാറാക്കി നൽകുന്ന 'റോബോട്ട് ബരിസ്ത' വികസിപ്പിച്ചെടുക്കുന്നതിെൻറ പണിപ്പുരയിലാണിപ്പോൾ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.