മാധ്യമ സംഘത്തിനുനേ​െര ആക്രമണം: ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവികൾ അറസ്​റ്റിൽ

ചെങ്ങന്നൂർ: പാണ്ടനാട്ടില്‍ മാധ്യമസംഘത്തിനുനേെര ആക്രമണം നടത്തിയ മൂന്നുപേരെ പൊലീസ് പിടികൂടി. പാണ്ടനാട് കീഴ്‌വന്മഴി പാലനില്‍ക്കുന്നതില്‍വീട്ടില്‍ വിപിന്‍കുമാര്‍ (34), വിജയഭവനത്തില്‍ രാകേഷ്് ശശികലാധരന്‍ (39), മണലേല്‍ അഭിലാഷ് ഭവനത്തില്‍ അഭിലാഷ് (39) എന്നിവരാണ് അറസ്റ്റിലായത്. അക്രമിസംഘത്തില്‍പെട്ട രാകേഷി​െൻറ സഹോദരന്‍ രതീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവികളാണെന്ന് സി.ഐ എം. സുധിലാല്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ 'മാതൃഭൂമി ന്യൂസ്' കൊല്ലം ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍, ഡി.എസ്.എന്‍.ജി വാഹനത്തി​െൻറ ടെക്‌നീഷന്‍ യു. പ്രദീപ് കുമാര്‍, ഡ്രൈവര്‍ ശ്രീകാന്ത്, ഷാജി, ശ്രീധരന്‍, ഷാനവാസ്, ഷെരീഫ്, ബിജു ഭാസ്‌കരന്‍ എന്നിവര്‍ ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പ്രളയബാധിത പ്രദേശത്തെ ചര്‍ച്ചാപരിപാടിക്കുള്ള ഒരുക്കം പാണ്ടനാട് എസ്.വി.എച്ച്.എസ്.എസില്‍ നടക്കവെയായിരുന്നു സംഭവം. വളപ്പിനുള്ളില്‍ കയറിയ സംഘം അസഭ്യം പറഞ്ഞ് ചാനല്‍സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡി.എസ്.എന്‍.ജി വാഹനത്തി​െൻറ ടെക്‌നീഷന്‍ പ്രദീപിന് തലക്കും ചുമലിനും പരിക്കേറ്റു. ആക്രമണം തടയാന്‍ ശ്രമിക്കവെയാണ് കണ്ണന്‍ നായർക്കും ശ്രീകാന്തിനും മുഖത്തും തലക്കും പരിക്കേറ്റത്. ആക്രമണം തടയാന്‍ ശ്രമിക്കവേയാണ് ബാക്കിയുള്ളവര്‍ക്കും പരിക്കേറ്റത്. ചാനല്‍ വാഹനത്തിനും ശബ്ദസംവിധാനത്തിനും കാമറ ലെന്‍സിനും കേടുപാട് വരുത്തി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ട് മൊബൈൽ ഫോണും എറിഞ്ഞുതകര്‍ത്തു. ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിെര കൊലപാതകശ്രമം, സംഘം ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമണം എന്നിവയടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.