പുനർനിർമാണം പരിസ്​ഥിതി സൗഹൃദമാകണം -ഡോ. മാധവ് ഗാഡ്ഗിൽ

കൊച്ചി: കേരളത്തിലെ പ്രളയാനന്തര പുനർനിർമാണം പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാത്ത തരത്തിലാവണമെന്ന് ഡോ. മാധവ് ഗാഡ്ഗിൽ. മലയോരമേഖലയിലെ ഖനനത്തിന് പ്രകൃതിസൗഹൃദമായ ബദൽമാർഗങ്ങൾ സ്വീകരിക്കണം. മാനവസംസ്കൃതി എറണാകുളം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സമകാലിക പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ത​െൻറ റിപ്പോർട്ടിനെ വിമർശിക്കുന്നവർ അതിൽ വസ്തുതാവിരുദ്ധമോ അശാസ്ത്രീയമോ ആയ എന്തെങ്കിലും പരാമർശങ്ങൾ ഉള്ളതായി പറയുന്നില്ല. പറയുന്ന കാര്യങ്ങൾ വസ്തുതകളാണെങ്കിലും ഞങ്ങൾ എതിർക്കുന്നു എന്നതാണ് അവരുടെ നിലപാട്. റിപ്പോർട്ട് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് പറയുന്നവർ പരിസ്ഥിതി സംരക്ഷിക്കാൻ നിലവിെല നിയമങ്ങളെ അട്ടിമറിക്കുന്നതും അതി​െൻറ മറവിൽ അഴിമതി നടത്തുന്നതും തടയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം പുറത്തുനിന്ന് അടിച്ചേൽപിക്കേണ്ട ഒന്നല്ല. നാടി​െൻറ ആവശ്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും മാനിച്ചാവണം വികസനം. നോർവേയിൽ എണ്ണഖനനം നടത്തുന്നത് സ്വകാര്യകമ്പനികളല്ല, ജനങ്ങൾക്ക് പങ്കാളിത്തമുള്ള തദ്ദേശസമിതികളാണ്. ഇതിൽനിന്നുള്ള ലാഭം ജനങ്ങളുടെ പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച് വികസനത്തിൽ ജനങ്ങളെക്കൂടി ഗുണഭോക്താക്കളാക്കുന്നു. ഇത്തരത്തിൽ വികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറണം. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചതി​െൻറ പേരിൽ വളരെയേറെ പഴികേട്ട ആളാണ് താനെന്ന് അധ്യക്ഷത വഹിച്ച പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. എന്തൊക്കെ വിമർശനങ്ങൾ കേട്ടാലും നഷ്ടങ്ങൾ സംഭവിച്ചാലും അവസാനംവരെ നിലപാടിൽ ഉറച്ചുനിൽക്കും. ഇന്നല്ലെങ്കിൽ നാളെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കൾക്കും ഈ യാഥാർഥ്യം അംഗീകരിക്കേണ്ടിവരുമെന്ന് പി.ടി. തോമസ് പറഞ്ഞു. പ്രഭാഷണത്തിനുശേഷം സദസ്യർ ഉന്നയിച്ച ചോദ്യങ്ങൾക്കും ഡോ. ഗാഡ്ഗിൽ മറുപടി നൽകി. ഹരീഷ് വാസുദേവൻ സ്വാഗതവും വൈ.എം.സി.എ പ്രസിഡൻറ് സാജു കുര്യൻ നന്ദിയും പറഞ്ഞു. മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ ആർ. ഗോപാലകൃഷ്ണൻ, പ്രഫ. എം.കെ. പ്രസാദ്, സി.ആർ. നീലകണ്ഠൻ, എം.വി. എൽദോ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.