മൂവാറ്റുപുഴ: താലൂക്ക് ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനരാരംഭിക്കും. കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശുപത്രിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചത്. വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് ഫയര്ഫോഴ്സിെൻറയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആശുപത്രി പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞത്. വെള്ളം കയറിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെ താഴത്തെനിലയിലെ ഐ.പി വാര്‍ഡ്, ഒന്നാംനിലയിലെ ഓഫിസ്, ഒ.പി അടക്കമുള്ളവ മുങ്ങിപ്പോയിരുന്നു. നിരവധി ഉപകരണങ്ങളും വിലപ്പെട്ട രേഖകളും നശിച്ചു. വെള്ളത്തില്‍ മുങ്ങിപ്പോയ ആശുപത്രിയുടെ കിണറും സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശുചീകരിച്ചിരുന്നു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആശുപത്രിയുടെ രണ്ടാംനിലയിലാണ് തിങ്കളാഴ്ച ഒ.പി പ്രവര്‍ത്തനമാരംഭിക്കുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മലിനമായ ആശുപത്രിയുടെ ഒന്നാംനിലയിൽ നഗരസഭയുടെ നേതൃത്വത്തില്‍ പെയിൻറിങ് ജോലികളും ആരംഭിച്ചിട്ടുണ്ട്. പെയിൻറിങ് ജോലികളും ഇലക്ട്രിക് ജോലികളും പൂര്‍ത്തിയാക്കിയശേഷം അങ്ങോട്ട് മാറ്റും. ഇലക്ട്രിക് ജോലികള്‍ തീര്‍ത്തശേഷമാണ് മാറ്റിയ ലാബിെൻറ ക്രമീകരണം നടത്താന്‍ കഴിയൂ. ആശുപത്രിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്‌പെഷാലിറ്റി ക്ലിനിക്കുകളായ സീതാലയം, സദ്ഗമയ, വന്ധ്യത നിവാരണ ക്ലിനിക്, ലഹരിവിമുക്തി ക്ലിനിക് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിങ്കളാഴ്ച ആശുപത്രിയുടെ ഒ.പിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആശുപത്രി സൂപ്രണ്ട് എം.ആര്‍. ഷീല പറഞ്ഞു. രണ്ട് ഡോക്ടര്‍മാരുടെ സേവനത്തിനൊപ്പം അവശ്യമരുന്നുകളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടന്ന് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.