വിധിദിനത്തി​െൻറ ആകാംക്ഷയിൽ തിരക്കൊഴിയാതെ സ്ഥാനാർഥികൾ

ചെങ്ങന്നൂർ: വിധിദിനത്തി​െൻറ ആകാംക്ഷയുടെയും അസ്വസ്ഥതയുടെയും മനസ്സുമായി സ്ഥാനാർഥികൾ ബുധനാഴ്ചയും തിരക്കിലായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ രാവിലെ മുൻ എം.എൽ.എ കെ. ശിവദാസൻ നായരുടെ ഭാര്യാ മാതാവി​െൻറ സഞ്ചയന കർമത്തിൽ പങ്കെടുക്കുന്നതിന് റാന്നി ഇടമണ്ണിലെ വീട്ടിൽ പോയി. തിരികെ ചെങ്ങന്നൂരിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തി തനിക്കെതിരെ ഒരു ചാനൽ തെറ്റായ വാർത്ത നൽകിയതിനെതിരെ പത്രസമ്മേളനം നടത്തി. പാണ്ടനാട്ടിലെ ബൂത്ത് പ്രസിഡൻറ് ഗോപാല​െൻറ വീട്ടിൽ പോയി. തിരികെ താൻ പ്രസിഡൻറായ ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്കി​െൻറ സെക്രട്ടറിയായ ഗ്രേസിയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുന്നതിന് എം.സി റോഡിലെ ക്രിസ്ത്യൻ കോളജ് കവലക്കു സമീപത്തെ ഹോട്ടലിൽ പോയി. വീണ്ടും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തി വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണൽ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ പങ്കെടുത്തു. ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള രാവിലെ എറണാകുളത്ത് വക്കീൽ ഓഫിസിൽ പോയി. അവിടെ എല്ലാവരോടും കുശലാന്വേഷണം നടത്തി. തെരഞ്ഞെടുപ്പു കാര്യങ്ങളും കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള പുരോഗതികൾ അവലോകനം ചെയ്തു. തിരികെ ഉച്ചക്ക് 2.30ന് ചെങ്ങന്നൂരിൽ മടങ്ങിയെത്തി. ഇന്ത്യൻ കോഫി ഹൗസിൽനിന്നും ചായ കുടിച്ചശേഷം സംഘത്തി​െൻറ കാര്യാലയത്തിലെത്തി പ്രവർത്തകരുമായി ആശയവിനിമയത്തിൽ ഏർപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർഥി സജിചെറിയാനും തിരക്കി​െൻറ ദിനമായിരുന്നു. പാർട്ടി പ്രവർത്തകരുമായി പോളിങ് ശതമാനം വിലയിരുത്തി. അത്യാവശ്യം വീടുകളിൽ പോയി. ചില ചടങ്ങുകളിലും പെങ്കടുത്തു. പിന്നെ പാർട്ടി ഒാഫിസിലെത്തി വോെട്ടണ്ണൽ ദിനത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.