മത്സ്യത്തൊഴിലാളികൾ പ്രകടനം നടത്തി

മാരാരിക്കുളം: കാട്ടൂർ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ അധികൃതർ ഉണർന്നുപ്രവർത്തിക്കുന്നിെല്ലന്ന് ആരോപിച്ച് . രണ്ടാഴ്ചയായി തുടരുന്ന കടലാക്രമണത്തിൽ തൈക്കൽ, ഓമശ്ശേരി, മാരാരിക്കുളം, കാട്ടൂർ മേഖലകളിൽ നിരവധി വീടുകൾ കടലെടുത്തിട്ടുണ്ട്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് വാഗ്ദാനങ്ങൾ അല്ലാതെ സഹായമൊന്നും ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓമനപ്പുഴ, മാരാരിക്കുളം എന്നിവിടങ്ങളിൽനിന്ന് പ്രകടനമായെത്തിയ മത്സ്യത്തൊഴിലാളികൾ തീരദേശപാത ഉപരോധിച്ചു. കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫ്, ഫാ. സ്റ്റീഫൻ പറമ്പാശ്ശേരി എന്നിവർ സംസാരിച്ചു. തുടർന്ന് മാരാരിക്കുളം തെക്കുപഞ്ചായത്ത് ഓഫിസിനുമുന്നിൽ തീരദേശവാസികൾ കൂട്ട ധർണ നടത്തി. ഫാ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. പയസ് ആറാട്ടുകുളം അധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശ്ശേരി സംസാരിച്ചു. ലീഡ് നില അപ്പപ്പോൾ അറിയിക്കാൻ സംവിധാനം; കലക്ടറേറ്റിലും അറിയാം ആലപ്പുഴ: വോട്ടെണ്ണലി​െൻറ ഒരോ ഘട്ടത്തിലെയും ലീഡ് നില അപ്പപ്പോൾ അറിയിക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് വെളിയിലായി ഉച്ചഭാഷിണി സംവിധാനം ഒരുക്കി. കൂടാതെ, വോട്ടെണ്ണൽ നടക്കുന്ന ക്രിസ്ത്യൻ കോളജിനുള്ളിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്തെ ഓഡിറ്റോറിയത്തിൽ മീഡിയ റൂമും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച പ്രൊജക്ടറിൽ ആർ.ഒയുടെ ഡാറ്റ എൻട്രി പൂർത്തിയാകുമ്പോൾതന്നെ വിവരം എത്തിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ലീഡ് നില തത്സമയം കലക്ടറേറ്റിലും കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.