കാറിലെത്തിയ സംഘത്തി​െൻറ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു

തുറവൂർ: മാരകായുധങ്ങളുമായി കാറിലെത്തിയ സംഘത്തി​െൻറ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. പട്ടണക്കാട് പഞ്ചായത്ത് 19ാം വാർഡിൽ അന്ധകാരനഴി കാട്ടുങ്കൽതയ്യിൽ ജോയി (43), കളത്തിൽ വീട്ടിൽ ജോസഫ് (29) എന്നിവരാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊഴാഴ്ച വൈകീട്ട് മൂന്നോടെ അന്ധകാരനഴി പള്ളിക്കുസമീപമായിരുന്നു സംഭവം. കാറിൽ മാരകായുധങ്ങളുമായെത്തിയ സംഘം കൊലവിളി നടത്തിയശേഷമാണ് ആക്രമണം നടത്തിയത്. ഈ സമയം ആലപ്പുഴയിൽനിന്ന് അന്ധകാരനഴിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് സ്റ്റോപ്പിൽ നിർത്തി ആളെയിറക്കുകയായിരുന്നു. ഒരുസംഘം ആളുകൾ ബസി​െൻറ മുൻ ഭാഗത്തെയും പിൻ ഭാഗത്തെയും ചില്ലുകൾ തല്ലിത്തകർത്തു. ഭയന്നു വിറച്ച യാത്രക്കാർ പുറത്തേക്കിറങ്ങിയോടി. ജീവനക്കാരും പ്രതികരിച്ചില്ല. ആലപ്പുഴ പൊള്ളോത്തൈ കടവംവീട് അശോക‍​െൻറ ഉടമസ്ഥതയിലുള്ളതാണ് ബസ്. വിവരമറിയിച്ചതിനെത്തുടർന്ന് പട്ടണക്കാട് പൊലീസെത്തിയപ്പോഴാണ് സംഘം ഓടി രക്ഷപ്പെട്ടത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വോട്ടെണ്ണലിന് ഒരുക്കം പൂർത്തിയായി; കലക്ടർ ക്രമീകരണങ്ങൾ പരിശോധിച്ചു ആലപ്പുഴ: ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പ് വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഇതിന് ഒരുക്കം പൂർത്തിയായി. അതിസുരക്ഷ ക്രമീകരണങ്ങളാണ് വോട്ടെണ്ണൽ ദിവസം മണ്ഡലത്തിലൊരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ നടക്കുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സി.ആർ.പി.എഫും കേരള പൊലീസും ചേർന്നാണ് സുരക്ഷയൊരുക്കുന്നത്. വോട്ടെണ്ണലി​െൻറ ഒരുക്കം കലക്ടർ ടി.വി. അനുപമ ബുധനാഴ്ച വൈകീട്ട് സ്ഥലത്തെത്തി പരിശോധിച്ചു. ഉച്ചക്കുമുമ്പ് ഫലം അറിയാൻ കഴിയുമെന്ന് അവർ പറഞ്ഞു. വോട്ടെടുപ്പ് പൂർത്തിയാക്കി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സ്ട്രോങ് റൂമിലാണ് യന്ത്രങ്ങളും മറ്റും സൂക്ഷിച്ചത്. ഇവ രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിക്കും. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ടി.വി. അനുപമ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ കെ.ഡി. കുഞ്ജം എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്ട്രോങ് റൂം തുറക്കുക. രാവിലെ എട്ടിന് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. വരണാധികാരിയുടെ മേശക്കടുത്തായിരിക്കും തപാൽ വോട്ടുകൾ എണ്ണുക. 13 റൗണ്ടിലായി വോട്ടെണ്ണൽ പൂർത്തിയാകും. 14 ടേബിൾ അടങ്ങുന്നതാണ് ഒരു റൗണ്ട്. ഒരു ടേബിളിൽ കൗണ്ടിങ് അസിസ്റ്റൻറ്, കൗണ്ടിങ് സൂപ്പർവൈസർ, മൈക്രോ ഒബ്സർവർ എന്നിവരാണ് ഉണ്ടാകുക. ഒരു റൗണ്ടിൽ 14 പോളിങ് സ്റ്റേഷനിലെ യന്ത്രങ്ങളാണ് എണ്ണുക. മണ്ഡലത്തിൽ 181 പോളിങ് ബൂത്താണുള്ളത്. വിവി പാറ്റ്, പോസ്റ്റൽ ബാലറ്റ് എന്നിവ എണ്ണുന്നതിന് പ്രത്യേകം ടേബിളുകൾ ഒരുക്കിയിട്ടുണ്ട്. ഇതുൾെപ്പടെ ആകെ 16 ടേബിളാണ് ഉള്ളത്. വോട്ടെണ്ണലിന് 69 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.