ഹരിതാഭമാകാൻ ജില്ല ഓഫിസുകളും

ആലപ്പുഴ: പൊതുജനങ്ങൾക്ക് മാതൃകയാക്കാൻ കഴിയും വിധം ജില്ലയിലെ മുഴുവൻ സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്നു. ഇതി​െൻറ ആദ്യപടിയായി ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ എല്ലാ ജില്ല ഓഫിസുകളും ഹരിത ഓഫിസായി പ്രഖ്യാപിക്കുന്നതിന് കലക്ടറേറ്റിൽ ചേർന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഹരിത കേരളം മിഷൻ പ്രവർത്തനത്തി​െൻറ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളെ ബഹുജന വിദ്യാഭ്യാസ പരിപാടിയാക്കി മാറ്റി മാലിന്യരഹിത പരിസ്ഥിതി എന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ ജനങ്ങളെ സജ്ജരാക്കുന്നതിനുള്ള ശ്രമമാണ് ജൂൺ അഞ്ചിന് ആരംഭിക്കുന്നത്. ഇതി​െൻറ ഭാഗമായി സർക്കാർ ഓഫിസുകളിൽ ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക് അടക്കം ഓഫിസ് ഉപകരണങ്ങൾ നിയന്ത്രിച്ച് പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ കലക്ടർ ടി.വി. അനുപമ അധ്യക്ഷയായി. ജില്ല പ്ലാനിങ് ഓഫിസർ കെ.എസ്. ലതി, പുഞ്ച സ്‌പെഷൽ ഓഫിസർ മോൻസി പി. അലക്‌സാണ്ടർ, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ കെ.എസ.് രാജേഷ്, ഫോറസ്റ്റ് അസി. കൺസർവേറ്റർ സുമി ജോസഫ് എന്നിവർ സംസാരിച്ചു. മെഡിക്കൽ എൻട്രൻസ് പരിശീലനം ആലപ്പുഴ: സംസ്ഥാന ഫിഷറീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിങിന് ആവശ്യമായ പഠനച്ചെലവ് സർക്കാർ വഹിക്കും. അപേക്ഷ ഫോറം ജില്ല ഫിഷറീസ് ഓഫിസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂൺ അഞ്ചിന് മുമ്പ് നൽകണം. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി തലത്തിൽ ഫിസിക്കൽ കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 85ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷത്തെ നീറ്റ് പരീക്ഷയിൽ 40ശതമാനം മാർക്കോ ലഭിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യം ലഭിക്കൂ. ഇന്നത്തെ പരിപാടി ചേർത്തല വയലാർ തിരുനാഗംകുളങ്ങര മഹാദേവ ക്ഷേത്രം സപ്താഹം. നാരായണീയ പാരായണം. രാവിലെ 9.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.