വീടുകളിൽ മോഷണം

വള്ളികുന്നം: വള്ളികുന്നത്ത് വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് മോഷണം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇലിപ്പക്കുളം കിണറുമുക്ക് തകിടിയിൽ വീട്ടിൽ ഹുസൈ​െൻറ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ മാല അപഹരിച്ചു. അയൽവാസിയായ തറയിൽ നൗഷാദി​െൻറ വീട്ടിലും കയറിയെങ്കിലും ഒന്നും മോഷണം പോയില്ല. ഇവിടത്തെ അലമാരയിൽ സൂക്ഷിച്ച തുണികൾ തറയിൽ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടുകളുടെ മുൻവാതിലുകൾ കുത്തിത്തുറന്നാണ് അകത്തു കയറിയത്. വീട്ടുകാർ ബന്ധുവീടുകളിൽ പോയി തിരികെ വന്നേപ്പാഴാണ് മോഷണം അറിയുന്നത്. വള്ളികുന്നം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.