അമ്പലപ്പുഴ: നീർക്കുന്നം എ.കെ.ഡി.എസ് 52ാം നമ്പർ കരയോഗത്തിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. നീർക്കുന്നം മാധവൻ മുക്കിൽനിന്ന് ആരംഭിച്ച മാർച്ച് ധീവരസഭ താലൂക്ക് പ്രസിഡൻറ് കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സമയബന്ധിതമായി പുനരധിവസിപ്പിക്കുക, പുലിമുട്ടോടെ കടൽ ഭിത്തി നിർമിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ. ഷിനോയി, ഷാജി പഴുപാറലിൽ, എസ്. രാജേശ്വരി, ശ്രീജ, ധീവരസഭ നേതാക്കളായ ആർ. സജിമോൻ, രത്നാകരൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ക്യാമ്പും ഇഫ്താർ സംഗമവും അരൂക്കുറ്റി: മതസംഘടനയിൽ പ്രവർത്തിക്കുന്നവർ രാഷ്ട്രീയ അവബോധമുള്ളവരായി മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി അൻസാർ ഇർഫാനി പറഞ്ഞു. മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടുതല അബ്റാർ ഒാഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിലും ഇഫ്ത്താറിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മക്കാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അരൂർ നിയോജക മണ്ഡലം പ്രസിഡൻറ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റമദാൻ റിലീഫിെൻറ ഉദ്ഘാടനം മുസ്ലിം ലീഗ് മുൻ ജില്ല സെക്രട്ടറി ടി.എ. അബ്ദുൽ ഷുക്കൂർ നിർവഹിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ.എം. മുഹമ്മദ്, മുസ്ലിം ലീഗ് ജില്ല കൗൺസിലർ എസ്.ഐ. മുഹമ്മദ് ഷാജി, മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻറ് താജുദ്ദീൻ മൗലവി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സി.പി. നിഹാസ്, എസ്.ടി.യു ജില്ല കൗൺസിലർ കെ.കെ. അബൂബക്കർ. കെ.കെ. നൗഷാദ്, എൻ.കെ. അനീസ് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ ഖാദർ സ്വാഗതവും ട്രഷറർ എ.എസ്. ഈസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.