അരൂർ: പൊലീസിെൻറ അനാസ്ഥമൂലം കോട്ടയത്ത് കെവിൻ എന്ന ചെറുപ്പക്കാരന് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡൻറ് എസ്. രാജേഷ് സമരം ഉദ്ഘാടനം ചെയ്തു. വി.കെ. സുനീഷ് അധ്യക്ഷത വഹിച്ചു. മജീദ് വെളുത്തേടൻ, ടി.പി. അഭിലാഷ്, കെ.എസ്. ശ്യാം, മോളി ജസ്റ്റിൻ, കെ.ജെ. ജോബിൻ, സി.എ. അരുൺ ചന്ദ്, കെ.ജെ. ആൻറണി, റഫീഖ് പുതിയപാലം, സി.സി. സുധീഷ്, വി. ഷൈൻ, സി.ഡി. സനു, ഷഫീഖ്, ടോണി ടോമി, ബാബു, റോയി എന്നിവർ സമരത്തിന് നേതൃത്വം നൽകി. കെവിൻ കൊലപാതകം: യു.ഡി.എഫ് കലക്ടറേറ്റ് മാർച്ച് നടത്തി ആലപ്പുഴ: പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം, കെവിൻ കൊലക്കേസിൽ ഉൾപ്പെട്ട പൊലീസുകാരെ പ്രതികളാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് കലക്ടറേറ്റിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.പി.സി.സി ജന.സെക്രട്ടറി സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.എ. ഷുക്കൂർ, യു.ഡി.എഫ് ജില്ല കൺവീനർ ബി. രാജശേഖരൻ, കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ്, സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ, ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി കളത്തിൽ വിജയൻ, തോമസ് ജോസഫ്, യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം ചെയർമാൻ എ.എ. റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.