ആലപ്പുഴ: വീണ്ടുമൊരു തെരഞ്ഞെടുപ്പിന് ചെങ്ങന്നൂർ വേദിയാകുേമ്പാൾ സാംബവ സമുദായക്കാരുടെ ആചാര്യനും സാമൂഹിക പരിഷ്കർത്താവുമായ കാവാരികുളം കണ്ഠൻ കുമാരന് സ്മാരകം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ അനന്തമായി നീണ്ടുപോകുന്നതിൽ സമുദായത്തിൽ അമർഷം പുകയുന്നു. സാംബവർ അഥവ പറയ സമുദായത്തിൽപെട്ടവരുടെ ഉന്നമനത്തിന് പോരാടിയ കണ്ഠൻ കുമാരൻ ശ്രീമൂലം പ്രജാ അസംബ്ലിയിൽ അംഗം വരെയായ മഹദ് വ്യക്തിത്വമാണ്. സാംബവ മഹാസഭയുടെ തലെതാട്ടപ്പനായ അദ്ദേഹത്തിെൻറ പേരിൽ ചെങ്ങന്നൂരിൽ ഉചിതമായ സ്മാരകം വേണമെന്നത് മണ്ഡലത്തിൽ ആഴത്തിൽ വേരുകളുള്ള സമുദായത്തിെൻറ എക്കാലത്തെയും ആവശ്യമാണ്. ഭരണാധികാരികളും സമുദായ നേതാക്കളും ഇക്കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നില്ലെന്ന പരാതി സമുദായത്തിനുണ്ട്. മുമ്പ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1982 ഫെബ്രുവരി നാലിന് ചെങ്ങന്നൂർ നഗരത്തിൽ പുറേമ്പാക്ക് പ്രദേശത്ത് സാംബവ മഹാസഭയുടെ അധീനതയിലുള്ള 20 സെൻറ് വരുന്ന ഭൂമിയിൽ ആസ്ഥാന മന്ദിരം പണിയാനുള്ള ശിലാസ്ഥാപനം നിർവഹിച്ചതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിൽ നടപടികൾ പുരോഗമിച്ചില്ല. ശിലാഫലകം കാറ്റും മഴയും കൊണ്ട് തുറസ്സായ ഭൂമിയിൽ കിടന്ന് നശിക്കുകയാണ്. ഇതിനിടെ, കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് 2015 ഫെബ്രുവരി എട്ടിന് കാവാരികുളം കണ്ഠൻ കുമാരന് സ്മാരകം നിർമിക്കാനുള്ള മറ്റൊരു പദ്ധതിയുടെ ശിലാസ്ഥാപനവും ആഘോഷമായി നടന്നു. ധനമന്ത്രിയായിരുന്ന കെ.എം. മാണിയും റവന്യൂ മന്ത്രി അടൂർ പ്രകാശും പെങ്കടുത്ത ഉത്സവഛായ പകർന്ന പരിപാടിയിൽ വലിയ പ്രഖ്യാപനമൊക്കെ ഉണ്ടായി. സ്മാരകം നിർമിക്കാനാവശ്യമായ മുഴുവൻ തുകയും സർക്കാർ വഹിക്കുമെന്ന മന്ത്രി മാണിയുടെ പ്രഖ്യാപനത്തെ സമുദായ അംഗങ്ങൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അഞ്ചുലക്ഷം രൂപ ഇതിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കിൽ സാംബവ മഹാസഭ ആസ്ഥാനത്തെ 19.5 സെൻറ് ഭൂമിക്ക് പട്ടയം നൽകുെമന്നായിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി അടൂർ പ്രകാശിെൻറ പ്രഖ്യാപനം. എന്നാൽ, രണ്ടര കൊല്ലമായിട്ടും ഭൂമിയിൽ പേരിനെങ്കിലും വാനം താഴ്ത്തുകപോലുമുണ്ടായിട്ടില്ല. കുറച്ച് സിമൻറ് ഇഷ്ടിക ഇറക്കിയത് മാത്രം മിച്ചം. 2015 മാർച്ച് 31ന് സാംബവ മഹാസഭ സെക്രട്ടറിക്ക് സ്മാരക നിർമാണത്തിന് അനുവദിച്ച രണ്ടുലക്ഷം രൂപ കൈമാറുകയും ചെയ്തു. അനുവദിച്ച തുകയുടെ വിശദമായ ചെലവ് സ്റ്റേറ്റ്മെൻറും ധനവിനിയോഗ സാക്ഷ്യപത്രവും നൽകണമെന്ന് ചൂണ്ടിക്കാട്ടി സാംസ്കാരിക വകുപ്പ് ജൂലൈയിൽ സഭ സെക്രട്ടറിക്ക് കത്ത് അയക്കുകയും ചെയ്തു. ഇതിനിടെ, സർക്കാർ നേരിട്ട് സ്മാരക നിർമാണ പദ്ധതി നിർവഹിക്കാത്തതിനെതിരെ കാവാരികുളം കണ്ഠൻ കുമാരൻ സ്മാരക നിർമാണ പദ്ധതി ആക്ഷൻ കൗൺസിൽ രംഗത്ത് വന്നിട്ടുണ്ട്. നിയമസഭ അംഗീകരിച്ച പദ്ധതി അട്ടിമറിക്കപ്പെട്ടത് ഉപതെരഞ്ഞെടുപ്പ് വേളയിലെങ്കിലും പൊതുസമൂഹം ചർച്ചചെയ്യണമെന്ന് കൗൺസിൽ സെക്രട്ടറി ശിവൻ കദളി 'മാധ്യമ'ത്തോട് പറഞ്ഞു. ഇൗ ആവശ്യം ഉന്നയിച്ച് ഏതറ്റംവരെയും പോകാൻ ആക്ഷൻ കൗൺസിൽ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.