യു.ഡി.എഫ് വിജയം ഉറപ്പിച്ചു ^പി.പി. തങ്കച്ചൻ

യു.ഡി.എഫ് വിജയം ഉറപ്പിച്ചു -പി.പി. തങ്കച്ചൻ ചെങ്ങന്നൂർ: ഉപെതരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ് കൺവീനർ പി.പി. തങ്കച്ചൻ. സി.പി.എമ്മും ബി.ജെ.പിയും പരാജയഭീതിയിലാണ്. പ്രചാരണത്തി​െൻറ അവസാനനിമിഷം നാല് വോട്ടിനുവേണ്ടി ബി.ജെ.പിയും സി.പി.എമ്മും വർഗീയ പ്രചാരണമാണ് നടത്തിയത്. ഇരുപാർട്ടിക്കും അവരുടെ സർക്കാറി​െൻറ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നേരിടാനാവാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത നെറികെട്ട സമീപനം സി.പി.എം സ്വീകരിച്ചത്. അയ്യപ്പസേവാസംഘം ഏതുതരത്തിലുള്ള സംഘടനയാണെന്ന് അറിയാത്ത ആളാണോ പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന കോടിയേരി ബാലകൃഷ്ണനെന്നും തങ്കച്ചൻ ചോദിച്ചു. കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആൻറണിക്ക് ആവശ്യമില്ല. യു.ഡി.എഫി​െൻറ ഉറച്ച കോട്ടയായ ചെങ്ങന്നൂരിൽ വ്യാജപ്രചാരണങ്ങളും അസംബന്ധങ്ങളും ചെലവാകില്ല. യു.ഡി.എഫ് ചെങ്ങന്നൂർ പിടിച്ചെടുക്കുമെന്നും ജനകീയനായ വിജയകുമാർ വൻഭൂരിപക്ഷത്തിൽ വിജയം നേടുമെന്നും തങ്കച്ചൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.