ഇന്നസെൻറ്​ എം.പിക്ക്​ പിന്നാലെ റോഡ്​ ഷോയുമായി സുരേഷ്​ ഗോപി എം.പി

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണോത്സവത്തിന് കൊടിയിറങ്ങിയ ശനിയാഴ്ച താരശോഭയില്‍ വീണ്ടും ചെങ്ങന്നൂർ മണ്ഡലം. വെള്ളിയാഴ്ച എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനുവേണ്ടി ചലച്ചിത്രതാര സംഘടനായായ അമ്മയുടെ അധ്യക്ഷനും ചാലക്കുടി പാർലമ​െൻറ് അംഗവുമായ ഇന്നസ​െൻറ് റോഡ് ഷോയിലൂടെ വോട്ട് അഭ്യർഥിച്ചു. ബി.ജെ.പിക്കുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ വ്യാപകമായി പ്രചാരണം നടത്തി വന്ന നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയായിരുന്നു താരം. രാവിലെ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളക്കൊപ്പം തുറന്ന വാഹനത്തില്‍ ആരംഭിച്ച പ്രചാരണയാത്ര ആവേശം കൊട്ടിക്കയറി വൈകീട്ടായിരുന്നു അവസാനിച്ചത്. രാവിലെ 10.30ന് എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുന്നില്‍ റോഡ് ഷോ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കാരക്കാട്, കൊഴുവല്ലൂര്‍, കല്യാത്ര, കോടുകുളഞ്ഞി, പെണ്ണുക്കര, ചെറിയനാട് പടനിലം, പുലിയൂര്‍, കാടമ്മാവ്, എണ്ണയ്ക്കാട്, ചെന്നിത്തല, മാന്നാര്‍, ബുധനൂര്‍, പാണ്ടനാട്, മുണ്ടന്‍കാവ്, കല്ലിശ്ശേരി, തിരുവന്‍വണ്ടൂര്‍ പ്രദേശങ്ങളിലെ വരവേൽപിനുശേഷമാണ് യാത്ര കലാശക്കൊട്ടിന് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.