ആലപ്പുഴ: സ്കൂൾ വിപണിയിൽ ഓരോ ഉൽപന്നങ്ങൾക്കും പൊള്ളുന്ന വിലയാണ്. അഞ്ച് ശതമാനത്തിൽനിന്നും ജി.എസ്.ടി 12 ശതമാനമായി ഉയർന്നതാണ് വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പ്രധാനമായും നോട്ട്ബുക്ക്, ബാഗ് എന്നിവക്ക് കഴിഞ്ഞ വർഷത്തേക്കാൾ 15 മുതൽ 20 രൂപ വരെ വില ഉയർന്നിട്ടുണ്ട്. മേയ് മാസത്തിന് മുേമ്പ ഉണരുന്ന സ്കൂൾ വിപണി ഇത്തവണ സ്കൂൾ തുറക്കാറായപ്പോഴാണ് സജീവമായത്. സ്കൂൾ വിപണന മേളകളും നഗരത്തിൽ കുറവാണ്. വിലക്കയറ്റം ഉണ്ടെങ്കിലും ഇവ വാങ്ങാതിരിക്കാൻ കഴിയില്ലെന്നാണ് ഉപഭോക്താക്കളും പറയുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വിപണിയിലും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. ഇവിടെ യൂനിഫോമുകളും വിൽപന നടക്കുന്നതിനാൽ തുണിക്കടകളിൽ പതിവുപോലെ തിരക്കില്ല. കൂടാതെ ഓൺലൈൻ വിപണിയും സജീവമാണ്. വൻകിട കമ്പനികളുടെ ബാഗുകൾ കുറഞ്ഞവിലയ്ക്കാണ് ഇവിടെനിന്നും ലഭിക്കുന്നത്. പൊതുവിപണിയിലെ ബാഗുകളുടെ കാര്യത്തിലുമുണ്ട് ചില പ്രത്യേകതകൾ. ചില ബാഗുകളിൽ താഴ്‌ഭാഗത്ത് അറയിൽ റെയിൻകോട്ട് ഘടിപ്പിച്ചിട്ടുണ്ട്. മഴ പെയ്യുമ്പോൾ ബാഗ് മൊത്തത്തിൽ കവർചെയ്ത് നനയാതെ സൂക്ഷിക്കാം. മോഡലുകളിലുള്ള വാട്ടർ ബോട്ടിലുകളും പെൻസിൽ ബോക്സുകളുമുണ്ട്. ചെറിയ അലമാരയുടെ സജ്ജീകരണങ്ങളോടെയാണ് പെൻസിൽ ബോക്സുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. കുടകളുടെ വിപണിയിൽ കുട്ടികളെ ലക്ഷ്യമിട്ട് വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ശേഖരം തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ട്. 420 മുതലാണ് കുട്ടികളുടെ കുടകൾക്ക് വില. സ്റ്റാർലൈറ്റ്, ടു ഫോൾഡ്, ത്രിഫോൾഡ് എന്നീ ശ്രേണികളിലാണ് കുടവിപണി. കുട്ടികൾക്ക് പ്ലാസ്റ്റിക് കുപ്പികളുടെ സ്ഥാനത്ത് ചെറിയ സ്റ്റീലിെൻറ ഭാരംകുറഞ്ഞ കുപ്പികളും വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. 250 രൂപ മുതലാണ് ഇവയുടെ വില. സ്‌കൂൾ സാമഗ്രികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ആലപ്പുഴ: ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന എൽ.കെ.ജിക്കാർക്കായി ബാഗും കുടയും മറ്റു സാധനങ്ങളും വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ബാഗായാലും വാട്ടർ ബോട്ടിൽ ആയാലും കൂടുതൽ സങ്കീർണമായത് വാങ്ങാതിരിക്കുക. ബാഗുകൾ തെരഞ്ഞെടുക്കുമ്പോൾ കുട്ടിയുടെ ചുമലിെൻറ വലുപ്പത്തിന് ആനുപാതികമായത് തെരഞ്ഞെടുക്കുക. പണം ലാഭിക്കാനും അടുത്ത വർഷം കൂടി ഉപയോഗിക്കാനുമായി വലിയ ബാഗ് വാങ്ങിയാൽ അത് കുഞ്ഞിെൻറ ആരോഗ്യത്തെ ബാധിക്കും. വലിയ ബാഗ് ധരിച്ച് കുട്ടിക്ക് നടക്കാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടും. നട്ടെല്ലിന് പിന്തുണ നൽകുന്ന ബാഗുകൾ പ്രത്യേകം ചോദിച്ചുവാങ്ങുക. സ്കൂൾ ബാഗിെൻറ ഒപ്പം ഒരു ലഞ്ച് ബാഗ് പ്രത്യേകം വാങ്ങുന്നതാണ് നല്ലത്. ബാഗുകൾ കടുംനിറങ്ങളിൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അഴുക്ക് ആകുന്നതിെൻറ വ്യാപ്തി കുറക്കാൻ ഇത് സഹായിക്കും. മൃദുവായതും കനം കുറഞ്ഞതുമായ ബാഗാണ് കുട്ടികൾക്കായി തെരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പുവരുത്തുക. സിബ്ബുകൾ മൃദുവാണോ എന്ന് കൂടി ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.