ട്രെയിനുകളുടെ വൈകിയോട്ടം യാത്രക്കാരെ വലക്കുന്നു; മുന്നിൽ​ രപ്​തിസാഗർ

െകാച്ചി: യാത്രക്കാരെ വലച്ച് വൈകിയോടുന്നതിൽ രപ്തിസാഗർ എക്സ്പ്രസ് മുന്നിൽ. തിരുവനന്തപുരം-ഗോരഖ്പൂർ റൂട്ടിൽ ഒാടുന്ന ട്രെയിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണെങ്കിലും 22 മണിക്കൂർ വരെ വൈകിയാണ് ഒാടുന്നത്. ഇതു കൂടാതെ എറണാകുളം ജങ്ഷനിൽ എത്തുന്ന മറ്റ് നാലു ട്രെയിനുകളും വൈകിയോടുന്നതിൽ പരസ്പരം മത്സരിച്ചാണ് മുന്നേറുന്നത്. പട്ന-എറണാകുളം എക്സ്പ്രസ്, ഹസ്രത് നിസാമുദീൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, പുണെ-എറണാകുളം എക്സ്പ്രസ്, ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് ഒരിക്കലും സമയക്രമം പാലിക്കാതെ ഒാടുന്നത്. ഇതുൾപ്പെടെ എറണാകുളം ജങ്ഷനിൽ എത്തുന്ന 43 ശതമാനം ട്രെയിനുകളും പതിവായി വൈകിയോടുന്നുവെന്നാണ് ട്രാവൽ ആപ്ലിക്കേഷനായ റെയിൽ യാത്രി നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയത്. ഇതേസമയം തന്നെ ചില ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതും യാത്രക്കാർക്ക് ആശ്വാസമാകുന്നു. കാരയ്ക്കൽ-എറണാകുളം (ടീ ഗാർഡൻ) എക്സ്പ്രസ്, പോർബന്ധർ-കൊച്ചുവേളി വീക്ക്ലി എക്സ്പ്രസ്, മുംബൈ സി.എസ്.ടി-തിരുവനന്തപുരം സെൻട്രൽ വീക്ക്ലി എക്സ്പ്രസ് എന്നിവയാണ് സമയക്രമം പാലിച്ച് ഒാടുന്നത്. 15 മിനിറ്റിൽ കൂടുതൽ ഇൗ ട്രെയിനുകൾ വൈകാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.