ആലുവ: വ്യാപാര-വ്യവസായ-വാണിജ്യ സ്‌ഥാപനങ്ങളെയും ഫാക്ടറികളെയും പ്രവര്‍ത്തന മികവിെൻറ അടിസ്‌ഥാനത്തില്‍ വജ്ര, സുവര്‍ണ, രജത ഗ്രേഡുകളായി തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് ജൂണില്‍ എറണാകുളത്ത് നടക്കും. തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണെൻറ അധ്യക്ഷതയില്‍ അദ്ദേഹത്തിെൻറ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. ഗ്രേഡിങിെൻറ ആദ്യഘട്ടം എന്ന നിലയില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ആശുപത്രികള്‍, നിര്‍മാണ മേഖല, ഹോട്ടലുകള്‍, റസ്‌േറ്റാറൻറുകൾ, സ്‌റ്റാര്‍ ഹോട്ടലുകള്‍, ജ്വല്ലറികള്‍, ഐ.ടി. സ്‌ഥാപനങ്ങള്‍, സെക്യൂരിറ്റി മേഖലകള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴു പൊതുമാനദണ്ഡങ്ങള്‍ അടിസ്‌ഥാനപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്‌ഥാപനങ്ങള്‍ക്ക് 'എ പ്ലസ്' വജ്ര ഗ്രേഡും, 70 മുതല്‍ 80 ശതമാനം വരെ മാര്‍ക്ക് നേടുന്ന സ്‌ഥാപനങ്ങള്‍ക്ക് 'എ' സുവര്‍ണ ഗ്രേഡും, 60 മുതല്‍ 70 ശതമാനം വരെ മാര്‍ക്ക് നേടുന്ന സ്‌ഥാപനങ്ങള്‍ക്ക് 'ബി' രജത ഗ്രേഡും നല്‍കും. മികച്ച തൊഴിലാളിക്ക് നല്‍കുന്നതിനായി സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി ആലോചന യോഗം നടത്തും. ഇതിനായി ലേബര്‍ കമീഷണറെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമീഷണര്‍ എ.അലക്‌സാണ്ടര്‍, ഫാക്ടറീസ് ആൻഡ് ബോയിലേഴ്്‌സ് ഡയറക്ടര്‍ പ്രമോദ്, അഡീ. ലേബര്‍ കമീഷണര്‍ കെ.ഒ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.