കൊച്ചി: ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് (നിർമിത ബുദ്ധി) മേഖലയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുമായി വിദ്യാഭാരതി ഗ്രൂപ്. ക്ലാസ് റൂം പരിശീലനത്തിനൊപ്പം സാങ്കേതിക പരിശീലനവും ലൈവ് പ്രോജക്ടുകളും അടങ്ങിയതാണ് കോഴ്സ്. സംസ്‌ഥാനത്ത് ആദ്യമായാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് (നിർമിത ബുദ്ധി) മേഖലയിൽ ഇത്തരമൊരു കോഴ്സ് ആരംഭിക്കുന്നതെന്ന് വിദ്യാഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് പേട്രൺ എൻ.എ. മുഹമ്മദ്‌കുട്ടി പറഞ്ഞു. ഐ.ടി മേഖലയിൽ ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സിലേക്ക് പ്രവേശനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആറ് മാസമാണ് കോഴ്സ് കാലാവധി. നാലുമാസം ക്ലാസ്‌റൂം പരിശീലനവും രണ്ടുമാസം റിയൽ ടൈം ലൈവ് പ്രോജക്ടുമാണ്. കോഴ്‌സിനുശേഷം വിദ്യാർഥികൾക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും പ്ലേസ്മെൻറ് സഹായവും നൽകും. വിവരങ്ങൾക്ക്: 0484 2542888, 9446055444. കോഴ്സിെൻറ ഔപചാരിക ഉദ്‌ഘാടനം കൊച്ചിയിൽ നടന്നു. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. എം.എസ്.ആർ ദേവ് മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.