നിപ: സുരക്ഷ മുൻകരുതലുമായി ജില്ല ഭരണകൂടം

ആലപ്പുഴ: നിപ വൈറസ് വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയതിനെത്തുടർന്ന് വൻ സുരക്ഷ മുൻകരുതലുകളാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നത്. ആശുപത്രികളിൽ പനിബാധിച്ച് ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിച്ചുവരുകയാണ്. ഇതിന് വിദഗ്ധ മെഡിക്കൽ സംഘത്തെതന്നെ പ്രധാന സർക്കാർ ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണവുമായി ആരെങ്കിലും എത്തിയാൽ അവരെ ചികിത്സിക്കാൻ ഐെസാലേറ്റഡ് വാർഡുകളും ക്രമീകരിച്ചിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരുടെ സുരക്ഷക്ക് ഗുണമേന്മയുള്ള മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ടെന്നും നിലവിൽ പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എസ്. വസന്തദാസ് പ്രതികരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ്, ജനറൽ-താലൂക്ക് ആശുപത്രികളിൽ ആരോഗ്യവകുപ്പി​െൻറ നിർദേശപ്രകാരം വിദഗ്ധ ഡോക്ടർമാരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അതോടൊപ്പം സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളെ നിരീക്ഷിക്കാനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഐ.എം.എയുടെ ഭാഗത്തുനിന്ന് പൂർണമായ സഹകരണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം, സംസ്ഥാന ഭക്ഷ്യസുരക്ഷ ഡയറക്ടറേറ്റി​െൻറ നിർദേശപ്രകാരം ഭക്ഷ്യസുരക്ഷ വിഭാഗം ജില്ലയിൽ പരിശോധന ആരംഭിച്ചു. പ്രധാനമായും പഴവർഗ വിൽപന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പഴങ്ങൾ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ജില്ല ഭക്ഷ്യസുരക്ഷ ഓഫിസർ സി.എൽ. ദിലീപ് 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ ആലപ്പുഴ, അമ്പലപ്പുഴ സർക്കിളുകളിൽ പരിശോധന പൂർത്തിയായി. ഇവിടങ്ങളിൽ കാര്യമായ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലാണ് ചൊവ്വാഴ്ച മുതൽ പരിശോധന നടക്കുന്നത്. ജനങ്ങളെ ബോധവത്കരിച്ച് ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ ദൗത്യം. ഭക്ഷ്യധാന്യ വിതരണം: സോഷ്യൽ ഓഡിറ്റിങ്ങുമായി ഭക്ഷ്യവകുപ്പ് ആലപ്പുഴ: ജില്ലയിൽ റേഷൻ കടകളിൽ ഇ-പോസ് മെഷീൻ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പാക്കാൻ സോഷ്യൽ ഓഡിറ്റിങ്ങുമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് രംഗത്തിറങ്ങുന്നു. ഇതി​െൻറ ഭാഗമായി റേഷൻകട ഉടമകളുടെ വീട്ടിൽ വ്യാഴാഴ്ച മുതൽ പരിശോധന നടത്തുമെന്ന് ജില്ല സപ്ലൈ ഓഫിസർ എച്ച്. ഹരി 'മാധ്യമ'ത്തോട് പറഞ്ഞു. കാർഡുടമകൾക്ക് റേഷൻ സാധനങ്ങൾ കൃത്യ അളവിൽ ലഭിക്കുന്നത് ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ് പരിശോധന. ഒരാഴ്ചക്കകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ല സപ്ലൈ ഓഫിസർ നിർദേശിച്ചിരിക്കുന്നത്. പരിശോധനയിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ നിയമനടപടി സ്വീകരിക്കും. പരിശോധനയിൽ മാറ്റം ഇല്ലെന്നും സർക്കാർ തീരുമാനപ്രകാരം നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിശോധനക്കെതിരെ ശക്തമായ എതിർപ്പുമായി കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന് സെക്രട്ടറി എൻ. സജീർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇ-പോസ് മെഷീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാതെ വ്യാപാരികളെ പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിക്കാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അസോസിയേഷൻ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.