യു.ഡി.എഫ് കുടുംബസംഗമങ്ങൾ ഇന്ന് അവസാനിക്കും; ഇനി സമ്മേളന തിരക്ക്

ചെങ്ങന്നൂർ: യു.ഡി.എഫി​െൻറ കുടുംബസംഗമങ്ങൾ ബുധനാഴ്ച അവസാനിക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന വിപുലമായ പൊതുസമ്മേളനങ്ങൾക്കും ബുധനാഴ്ച തുടക്കമാകും. ബൂത്തുതലങ്ങളിൽ ഇരുന്നൂറോളം കുടുംബസംഗമങ്ങളാണ് യു.ഡി.എഫ് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, വി.എം. സുധീരൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി.ഡി. സതീശൻ, ബെന്നി ബഹനാൻ, കെ. സുധാകരൻ, കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, സി.പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, കെ.പി.സി.സി സെക്രട്ടറിമാരായ ഐ.കെ. രാജു, പി.എ. സലിം, കെ.പി.സി.സി അംഗം സൈമൺ അലക്സ് എന്നിവരാണ് കുടുംബ സംഗമങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കുന്നത്. എൽ.ഡി.എഫിേൻറത് രാഷ്ട്രീയ പാപ്പരത്തം- ജഗദീഷ് ചെങ്ങന്നൂർ: രണ്ടുവർഷത്തെ ഭരണംകൊണ്ട് എന്താണ് ശരിയാക്കിയതെന്ന് എൽ.ഡി.എഫ് സർക്കാർ പറയണമെന്ന് നടൻ ജഗദീഷ്. പി.സി. വിഷ്ണുനാഥി​െൻറ വികസനനേട്ടങ്ങൾ കോപ്പിയടിച്ച് എൽ.ഡി.എഫ് സർക്കാറി​െൻറ നേട്ടമാണെന്ന് പറയുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. എൽ.ഡി.എഫ് സർക്കാറിന് ധാർഷ്ട്യമാണ്. ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ വർഗീയതയിൽ മുങ്ങിത്താഴുകയാണ്. എൽ.ഡി.എഫ് ഭരണത്തിനെതിരായ ജനവികാരം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.