മാണിയുടെ പിന്തുണ യു.ഡി.എഫിന് കരുത്ത് പകരും -ഉമ്മൻ ചാണ്ടി ചെങ്ങന്നൂർ: കേരള കോണ്‍ഗ്രസ് (എം) ചെങ്ങന്നൂരില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നതായും ഇവരുടെ പിന്തുണ സ്ഥാനാർഥി ഡി. വിജയകുമാറിെൻറ വിജയത്തിന് കൂടുതല്‍ ശക്തിപകരുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് യു.ഡി.എഫിെൻറ അവിഭാജ്യഘടകമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ മുന്നണി വിട്ടു. ഇപ്പോള്‍ അവര്‍ എടുത്തിരിക്കുന്ന തീരുമാനം ജനം ആഗ്രഹിച്ചിരുന്നതാണ്. ചെങ്ങന്നൂരില്‍ ഏറ്റവും സഹായകരവുമാണിത്. യു.ഡി.എഫിലേക്ക് വരാന്‍ അവര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍, വരണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. കേരള കോണ്‍ഗ്രസിന് സഹകരിക്കാന്‍ പറ്റിയ സ്ഥലം യു.ഡി.എഫ് ആണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ് വിജയം ഉറപ്പായി -കൊടിക്കുന്നിൽ ചെങ്ങന്നൂര്‍: നിയമസഭ ഉപതെരഞ്ഞെപ്പില്‍ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥിക്ക് പിന്തുണ നല്‍കാനുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിെൻറ തീരുമാനത്തെ കൊടിക്കുന്നില്‍ സുരേഷ് എം.പി സ്വാഗതം ചെയ്തു. മാണി ഗ്രൂപ്പിെൻറ തീരുമാനം വിജയകുമാറിെൻറ വിജയം ഉറപ്പിച്ചു. മാണിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കാന്‍ പിറകെ നടന്ന സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഇതിലൂടെ ഐക്യ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പ് വർധിെച്ചന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.