മാണിയുടെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യും -കെ.വി. തോമസ് എം.പി കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിെൻറ പിന്തുണ യു.ഡി.എഫിന് പ്രയോജനം ചെയ്യുമെന്ന് പ്രഫ. കെ. വി. തോമസ് എം.പി. യു.ഡി.എഫ് നേതൃത്വം ഒരിക്കലും മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല. കെ.എം. മാണിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഐക്യജനാധിപത്യ മുന്നണി കൂടുതല്‍ ശക്തിപ്പെട്ടുവെന്ന സന്ദേശം ലഭിക്കുമെന്നും വാർത്തസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുമാസം മുമ്പുവരെ ചെങ്ങന്നൂരിലെ ജനവികാരം കേന്ദ്ര സര്‍ക്കാറിന് എതിരായിരുന്നു. കേരളത്തിലെ നിയമസംവിധാനത്തിെൻറ തകര്‍ച്ച സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധം രൂപപ്പെടാന്‍ ഇടയാക്കി. റേഷന്‍ വിതരണം ചെയ്യാന്‍പോലും സര്‍ക്കാറിന് കഴിയുന്നില്ല. ഇപ്പോള്‍ ചെങ്ങന്നൂരിലുള്ളത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള വികാരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ വേദിയില്‍ വരുന്നത് അപ്രായോഗികമാണ്. പക്ഷേ, കേരളത്തിന് പുറത്ത് ബി.ജെ.പിയെ നേരിടുന്നതിന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഒന്നിക്കണം. കര്‍ണാടകയില്‍ കണ്ടത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.