നിപ: മുൻകരുതൽ നിർദേശങ്ങൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തണം ^ജനകീയ ആരോഗ്യവേദി

നിപ: മുൻകരുതൽ നിർദേശങ്ങൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തണം -ജനകീയ ആരോഗ്യവേദി കൊച്ചി: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഔദ്യോഗികമായി പ്രതിരോധ, മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ജനകീയ ആരോഗ്യവേദി സംസ്ഥാന കോഓഡിനേറ്റർ ടി.എ. മുജീബ്റഹ്മാൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയകൾ വഴി തെറ്റായ വാർത്തകളും അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളും വ്യാപിക്കുന്നതുവഴി ജനങ്ങളിൽ ഭീതിയും ആശങ്കയും ഉടലെടുക്കുകയാണ്. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദേശങ്ങൾ മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളൂ എന്ന അറിയിപ്പുണ്ടായാൽ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതിയുളവാക്കുന്നത് ഒഴിവാക്കാം. നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് ധനസഹായവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.