ജനസേവ അടച്ചുപൂട്ടരുത്; കുട്ടികളെ സംരക്ഷിക്കണം ^എ.കെ.എഫ്.സി.ഐ

ജനസേവ അടച്ചുപൂട്ടരുത്; കുട്ടികളെ സംരക്ഷിക്കണം -എ.കെ.എഫ്.സി.ഐ കൊച്ചി: ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്ത രീതി പ്രതിഷേധാർഹമാണെന്നും അന്തേവാസികളായ കുട്ടികളുടെ ജീവിതസൗകര്യവും വിദ്യാഭ്യാസ സാഹചര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ഓൾ കേരള ഫെഡറേഷൻ ഫോർ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് (എ.കെ.എഫ്.സി.ഐ) ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നിയമപരമായി നടപടി എടുക്കുകയും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയുമാണ് വേണ്ടത്. നിയമപരമായി പല കാര്യങ്ങളും ചെയ്യാമെന്നിരിേക്ക, ഒറ്റയടിക്ക് സ്ഥാപനം ഏറ്റെടുത്തത് അംഗീകരിക്കാനാവില്ല. ഇതര സംസ്ഥാനക്കാർ എന്ന ഒറ്റക്കാരണത്താൽ കുട്ടികളെ തെരുവിലേക്ക് ഇറക്കിവിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്നും ഫെഡറേഷ​െൻറ അടിയന്തര യോഗം കുറ്റപ്പെടുത്തി. ശിശുഭവ​െൻറ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ റിസീവർ ഭരണം ഏർപ്പെടുത്തുകയും മേൽനോട്ടത്തിനായി ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രമുഖരും അടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയിട്ടും ഇതുവരെ അറിയാതിരിക്കുകയും പെട്ടെന്ന് ഒരു ദിവസം അപ്പാടെ ഏറ്റെടുക്കുകയും ചെയ്ത നടപടി ശരിയായില്ലെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡൻറ് ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ശിവശങ്കരപ്പിള്ള, സംസ്ഥാന ഭാരവാഹികളായ ഡോ. രാജി കമലമ്മ, സി.എസ്. സ്വാമിനാഥൻ, പോൾ ജെ. മാമ്പിള്ളി, എം. സലിം, ജിബി സദാശിവൻ, വിനു വിനോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.