നീർക്കുന്നം (ആലപ്പുഴ): അത്യപൂർവ ചികിത്സകളിലൂടെയും ശസ്ത്രക്രിയകളിലൂടെയും നവജാത ശിശുവിെൻറ ജീവൻ രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാർ. മാസം തികയാെത പിറന്ന പിഞ്ചുകുഞ്ഞിെൻറ ജീവൻ നിലനിർത്തുന്നതിനൊപ്പം അന്ധതക്കുള്ള സാധ്യത ശസ്ത്രക്രിയയിലൂടെ ഇല്ലാതാക്കുകയും ചെയ്തു. പത്തനംതിട്ട അടൂർ പുത്തൻപുരയിൽ സത്യെൻറ ഭാര്യ ദിവ്യയുടെ ആൺകുഞ്ഞിനാണ് അപൂർവ ശസ്ത്ര ക്രിയകൾ നടത്തിയത്. ആറ് മാസവും അഞ്ച് ദിവസവും ഗർഭിണിയായിരുന്നപ്പോഴാണ് പ്രസവ വേദനയെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിെൻറ ശരീരത്തിൽ അവയവങ്ങളുടെ വളർച്ച പൂർണമായിരുന്നില്ല. തുടർന്ന് കുഞ്ഞിന് റെസ്പിറേറ്ററി ഡിസ്ട്രെസ്റ്റ് സിൻഡ്രോം എന്ന അവസ്ഥയായതിനാൽ വെൻറിലേറ്ററിലാക്കി. സർഫക്റ്റൻറ് എന്ന ചികിത്സ ഒരാഴ്ച നൽകി കുഞ്ഞിെൻറ ജീവൻ നിലനിർത്തി. നവജാത ശിശുരോഗ ചികിത്സ വിഭാഗത്തിെൻറ തുടർചികിത്സകളും ഇതിനോടൊപ്പം തുടർന്നു. ജീവൻ നിലനിർത്താൻ ശിശുരോഗ ചികിത്സ വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും കഠിന പ്രയത്നം നടത്തുന്നതിനിടെ കുട്ടിയുടെ കണ്ണിൽ റെറ്റിനോ പഥ്യം ഓഫ് പ്രീെമച്ചുരിറ്റിയെന്ന കാഴ്ച നഷ്ടപ്പെടുന്ന രോഗം കണ്ടുപിടിച്ചു. തുടർന്ന് ഒഫ്താൽമോളജിസ്റ്റ് ഡോ. ധന്യയുടെ നേതൃത്വത്തിൽ വിദഗ്ധർ കണ്ണിനുള്ളിൽ ശസ്ത്രക്രിയയും വിദഗ്ധ ചികിത്സകളും നൽകി. രണ്ട് മാസത്തിനുശേഷം കഴിഞ്ഞ 15നാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. കേരളത്തിൽ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ശിശുവിന് നാലുലക്ഷം രൂപ വരുന്ന ചികിത്സകൾ സൗജന്യമായി മെഡിക്കൽ കോളജ് അധികൃതർ ചെയ്തുകൊടുത്തതെന്ന് ശിശുരോഗ ചികിത്സ വിഭാഗം മേധാവി ഡോ. ശ്രീലതയും ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലും പറഞ്ഞു. ന്യൂബോൺ യൂനിറ്റ് മേധാവി ഡോ. ഒ. ജോസിെൻറ നേതൃത്വത്തിൽ ഡോക്ടർമാരായ ചിഞ്ചിലു, ജിതിൻ, വിന്ദുജ, ജീവ , ലല്ലു , മേഘ , ലക്ഷ്മി, ജെസ്വിൻ, ആതിര എന്നിവരും നഴ്സ് അമ്പിളിയുമാണ് കുട്ടിക്ക് ആവശ്യമായ ചികിത്സകൾ നൽകിയത്. APG 51 ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അപൂർവ ചികിത്സകൾ നടത്തിയ നവജാത ശിശുവിനോടൊപ്പം മെഡിക്കൽ സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.