ഇൻറര്‍സെപ്ടര്‍ ബോട്ടുകൾ പ്രവര്‍ത്തനസജ്ജമാക്കണം -കെ.സി. വേണുഗോപാല്‍ എം.പി ആലപ്പുഴ: ജില്ലയുടെ തീരത്ത് കടലില്‍ ഉണ്ടാകുന്ന അപകടമോ മറ്റ് അടിയന്തര സാഹചര്യമോ നേരിടാന്‍ ജില്ലയിലെ രണ്ട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും ലഭ്യമാക്കിയിട്ടുള്ള ഇൻറര്‍സെപ്ടര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്തിക്ക് കത്ത് അയച്ചതായി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. തോട്ടപ്പള്ളിക്കും അര്‍ത്തുങ്കലിനും ലഭ്യമാക്കിയിരുന്ന രണ്ട് ഇൻറര്‍സെപ്ടര്‍ ബോട്ടുകളും പ്രവര്‍ത്തനരഹിതമായിരിക്കുന്ന സാഹചര്യം ഗുരുതരമാണ്. കടലാക്രമണത്തിെൻറ കെടുതികള്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ഇത് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഓഖി ദുരന്തത്തിെൻറയും മറ്റും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ തക്കവിധം ജില്ലയിലെ രണ്ട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളെയും സജ്ജമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അഞ്ച് വാഹനം കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക് തുറവൂർ: ദേശീയപാതയിൽ തുറവൂർ ബസ് സ്റ്റോപ്പിന് സമീപം അഞ്ച് വാഹനം കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ടാങ്കർലോറി ഇടിച്ച കാറിലെ യാത്രക്കാരായ അനീഷ (32), അർജുൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചിനാണ് സംഭവം. ടാങ്കർലോറി കാറിന് പിന്നിലിടിച്ചതിനെത്തുടർന്നാണ് മൂന്ന് കാറും മിനിബസും കൂട്ടിയിടിച്ചത്. ചേർത്തല ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി, മുന്നിൽ പോവുകയായിരുന്ന കാറിലിടിച്ചു. നിയന്ത്രണം വിട്ട കാർ പാതക്കരികിെല തുറവൂർ മഹാക്ഷേത്ര ഭണ്ഡാരത്തിന് സമീപം നിർത്തിയ കാറിലും തുടർന്ന് ഇടിയേറ്റ കാർ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. മൂന്നാമത്തെ കാർ മുന്നിൽ കിടന്നിരുന്ന മിനിബസിൽ ഇടിക്കുകയായിരുന്നു. ടാങ്കർ ലോറിയിടിച്ച കാറിെൻറ പിൻഭാഗം തകർന്നു. കുത്തിയതോട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.